കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിൽ മൈക്രോ എ.ടി.എം / എ.ഇ.പി.എസ്
കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിൽ മൈക്രോ എ.ടി.എം/ എ.ഇ.പി.എസ്( ആധാര്‍ ഇനേമ്പിള്ഡ് പേമെന്റ് സിസ്റ്റം) സംവിധാനം ആരംഭിച്ചു. ഏതുബാങ്കിലും അക്കൗണ്ടുള്ളവര്‍ക്ക് ബാങ്കിന്റെ ഏതു ബ്രാഞ്ചില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സൗകര്യം ഇതോടെ ലഭിക്കും. ബാങ്ക് അക്കൗണ്ടുമായി ആധാര്‍കാര്‍ഡ് ലിങ്ക് ചെയ്തവര്‍ക്ക് 10,000 രൂപവരെ ഇതുവഴി പിന്‍വലിക്കാനാവും.
എ.ഇ.പി.എസ്. സംവിധാനത്തിന്റെ ഉദ്ഘാടനം ചാലപ്പുറം കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നതെന്ന് മേയര്‍ പറഞ്ഞു. ആളുകള്‍കള്‍ക്ക് ബാങ്കുകളില്‍ വരാതെ തന്നെ എല്ലാം ഓണ്‍ലൈനായി ചെയ്യാന്‍ കഴിയുന്ന കാലഘട്ടമാണ് ഇനി വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കളക്ഷന്‍ ഏജന്റുമാര്‍ക്ക് എ.ഇ.പി.എസ്. മെഷിന് വിതരണോദ്ഘാടനം വൈസ് ചെയര്‍പേഴ്സണ്‍ ഡോ.അയിഷാ ഗുഹരാജ് നിര്‍വഹിച്ചു. ചെയര്മാന് ജി. നാരായണന്‍കുട്ടി അധ്യക്ഷനായി.
2017-18ല്‍ 3,85,45.242.79 രൂപയാണ് വര്ഷലാഭമെന്ന് ബാങ്ക് ഭാരവാഹികള്‍ അറിയിച്ചു. രാജ്യത്തെ മികച്ച പ്രാഥമിക വായ്പാ സഹകരണ സംഘത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ‘ നാഷണല്‍ കോ- ഓപ്പറേറ്റീവ് എക്സലന്‍സ് അവാര്‍ഡിന്’ ബാങ്ക് അര്‍ഹത നേടി. എ.ഇ.പി.എസ്. സംവിധാനം ബാങ്കിന്റെ 26ബ്രാഞ്ചുകള്ക്കുപുറമേ 40 പിഗ്മി കളക്ഷന്‍ ഏജന്റുമാര്‍ വഴിയും പ്രയോജനപ്പെടുത്താനാകും. എ.ടി.എം ഉപഭോക്താക്കള്‍ പൊതുവായി നല്കുന്ന സേവനനിരക്കുകള്‍ ഇതിനും ബാധകമാണ്. ഒരോ മാസവും അഞ്ച് ഇടപാടുകള്‍വരെ സൗജന്യമായിരിക്കും. ഇതിനുപുറമെ വിവിധതരം ബില്ലുകള്‍ അടയ്ക്കുന്നതിനും ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നതിനും ഇവിടെ സൗകര്യമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.സി.ഇ. ചാക്കുണ്ണി, സാജു ജെയിംസ്, പി.ജയപ്രകാശ്, ടി.എം വേലായുധന്, കെ.പി രാമചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
[mbzshare]