കാലിക്കറ്റ് സിറ്റി ബാങ്കിന്റെ സൗജന്യ കാൻസർ ചികിത്സ പദ്ധതിയായ മാസ് കെയർ ഫാമിലി സ്കീം നാടിന് സമർപ്പിച്ചു.

adminmoonam

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കും എം വി ആർ കാൻസർ സെന്ററും ചേർന്ന് നടപ്പാക്കുന്ന സൗജന്യ കാൻസർ ചികിത്സ പദ്ധതിയായ മാസ് കെയർ ഫാമിലി സ്കീം മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ നാടിന് സമർപ്പിച്ചു. കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെയും എം വി ആർ കാൻസർ സെന്ററിന്റെയും സാമൂഹിക പ്രതിബദ്ധതയാണ് പുതിയ സ്കീമിൽ പ്രകടമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഒരു ആധുനിക കാൻസർ ആശുപത്രി എന്നതിനപ്പുറം കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആയി എം വി ആർ കാൻസർ സെന്റർ വളർന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്കീം പ്രകാരം കുടുംബത്തിലെ ഒരു അംഗം 15000/- രൂപ തോതിൽ കാലിക്കറ്റ് സിറ്റി ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുമ്പോൾ ഒരാൾക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സയ്ക്കായി ലഭിക്കും. ഒരു കുടുംബത്തിലെ പദ്ധതിയിൽ ചേർന്ന ഗുണഭോക്താക്കളുടെ ആകെ വിഹിതം ഏതെങ്കിലും ഒരു ഗുണഭോക്താവിന്റെ കാൻസർ ചികിത്സക്കായി വിനിയോഗിക്കാവുന്നതാണ് മാസ് കെയർ ഫാമിലി സ്‌കീമിന്റെ പ്രത്യേകത. ഇതുമൂലം ഒരു കുടുംബത്തിൽ നിന്നും എത്രപേർ പദ്ധതിയിൽ ചേർന്നിട്ടുണ്ടോ അവരുടെ മുഴുവൻ തുകയും ഒരാളുടെ ചികിത്സയ്ക്കായി ലഭിക്കും. എം വി ആർ കാൻസർ സെന്റരിലെ ചികിത്സകാണ് ഈ ആനുകൂല്യം ലഭിക്കുക. 60 വയസ്സ് പൂർത്തിയാകാത്ത ഏതൊരാൾക്കും സ്കീമിൽ അംഗമാകാം എന്നതിനൊപ്പം തന്നെ ഈ പദ്ധതിയിൽ ചേർന്ന് ഒരു വർഷത്തിന് ശേഷം നിര്ണയിക്കപ്പെടുന്ന കാൻസർ ചികിത്സയ്ക്ക് മുഴുവൻ തുകയുടെ ആനുകൂല്യവും ലഭിക്കും എന്ന പ്രത്യേകതയും പദ്ധതിക്കുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എം വി ആർ കാൻസർ സെന്റർ ചെയർമാൻ സി എൻ വിജയകൃഷ്ണൻ പറഞ്ഞു.

മാസ് കെയർ ഫാമിലി സ്കീമിനായി തയ്യാറാക്കിയ ഓൺലൈൻ പോർട്ടൽ masscare.calicutcitybank.com കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം ഉള്ള ആദ്യ നിക്ഷേപം കോഴിക്കോട് സൗത്ത് അസിസ്റ്റന്റ്പോലീസ് കമ്മീഷണർ എ. ജെ. ബാബുവിൽ നിന്നും ബാങ്ക് ചെയർമാൻ ജി. നാരായണൻ കുട്ടി സ്വീകരിച്ചു . ഓൺലൈനായി നടന്ന ചടങ്ങിൽ പദ്ധതിയെക്കുറിച്ച് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ജനറൽ മാനേജർ സാജു ജയിംസ് വിശദീകരിച്ചു.എം വി ആർ കാൻസർ സെന്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എം കെ മുഹമ്മദ് ബഷീർ സ്വാഗതവും സെക്രട്ടറി കെ ജയചന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News