കാലടി കാഞ്ഞൂർ റൂറൽ സഹകരണബാങ്ക് വിദ്യാർത്ഥികളെ ആദരിച്ചു
കാലടി കാഞ്ഞൂർ റൂറൽ സഹകരണ ബാങ്കിൽ അംഗങ്ങളായവരുടെ മക്കളിൽ ഉയർന്ന മാർക്ക് നേടിയവരേയും ഏഷ്യാ ബുക്ക് ഓഫ് റെക്കാർഡ്സ്, അമേരിക്ക ബുക്ക് ഓഫ് റെക്കാർഡ്സ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കാർഡ്സ്, കർണാടക ബുക്ക് ഓഫ് റെക്കാർഡ്സ് എന്നീ പുരസ്കാരങ്ങളുടെ ഉടമയായ K R രാജേഷി നേയും ബാങ്കിന്റെ നേതൃത്വത്തിൽ ആദരിച്ചു. റോജി എം ജോൺ MLA ക്യാഷ് അവാർഡും പുരസ്കാരവും നൽകി.
ബാങ്ക് പ്രസിഡൻറ് ജോയി പോൾ അന്യക്ഷത വഹിച്ചു. വൈ. പ്രസിഡന്റ് സിറിൾ ഇടശ്ശേരി, ഡയറക്റ്റർമാരായ സെബാസ്റ്റ്യൻ പാലിശ്ശേരി, K.C. മാർട്ടിൻ, K.K. സദാശിവൻ, ജോർജ്ജ് തച്ചിൽ, K.V. കുട്ടപ്പൻ , K. O ലോറൻസ് , ഡെയ്സി ജോസ്, ലിസ്സി ജോസ്, ലിറ്റി വിൻസന്റ്, സിന്ധു V, ജോമിൻ സെബാസ്റ്റ്യൻ എന്നിവർ ആശംസ നേർന്നു.