കാരോട് റൂറല്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റ് സഹകരണ സംഘത്തിന് പുതിയ കെട്ടിടം
കാരോട് റൂറല്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റ് സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.
കെ.ആന്‍സലന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രാജേന്ദ്രന്‍ നായര്‍ അവാര്‍ഡുകൾ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് എന്‍.ധര്‍മ്മരാജ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം എസ്. ബി. ആദര്‍ശ്,പഞ്ചായത്ത് അംഗങ്ങളായ സി.എ.ജോസ്, എഡ്വിന്‍ സാം, സഹകരണ സംഘം പാറശ്ശാല യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എസ്.കെ. പ്രദീപ്, കേരള ബാങ്ക് ഉച്ചക്കട ബ്രാഞ്ച് മാനേജര്‍ സജീവ് ലാല്‍ എന്നിവര്‍ പങ്കെടുത്തു.