കല്ലടിക്കോട് ബാങ്കിന് അവാര്‍ഡ്
നാഷണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിങ് ഫ്രോണ്ടിയേഴ്സിന്റെ രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ കല്ലടിക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിന്. സഹകരണമേഖലയ്ക്ക് ബാങ്ക് നല്‍കിയ മികച്ച സേവനങ്ങളെ പരിഗണിച്ചാണ് ഈ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. 2020 -21 ലെ പ്രവര്‍ത്തന മികവിന് ബെസ്റ്റ്- കോപ്പറേറ്റീവ് ബാങ്ക് അവാര്‍ഡും ബെസ്റ്റ് എന്‍പിഎ മാനേജ്‌മെന്റ് അവാര്‍ഡുമാണ് കിട്ടിയത്. 2019- 20 ലെ ബെസ്റ്റ് ക്രെഡിറ്റ് ഗ്രോത്ത് അവാര്‍ഡും കിട്ടിയിട്ടുണ്ട്.