കതിരൂര്‍ ബാങ്ക് കോള്‍ സെന്ററും ഹോം ഡെലിവറി സംവിധാനവും തുടങ്ങി

Deepthi Vipin lal

കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കോവിഡ്-19 മഹാമാരിയുടെ ദുരിതത്തില്‍ പെട്ട് വിഷമിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ കോള്‍ സെന്ററും ഹോം ഡെലിവറി സംവിധാനവും തുടങ്ങി. കോള്‍ സെന്ററും ഹോം ഡെലിവറി സംവിധാനവും പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശൈലജ ഉദ്ഘാടനം ചെയ്തു.

കതിരൂര്‍ ബാങ്ക് ന്യൂ കലവറ സുപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ അധ്യക്ഷത വഹിച്ചു. സാനിറ്റൈസര്‍, N95 മാസ്‌ക്, ഗ്ലൗസ്, മരുന്നുകള്‍ എന്നിവ കതിരൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ എ.കെ.സാഹിനയ്ക്ക് കൈമാറി.

മരുന്നുകള്‍, പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാധനങ്ങളും ഹോം ഡെലിവറി സംവിധാനം വഴി വീടുകളില്‍ എത്തിച്ച് നല്‍കും. ചടങ്ങില്‍ ബാങ്ക് സെക്രട്ടറി എം.മോഹനന്‍ സ്വാഗതവും അസി.സെക്രട്ടറി കെ.അശോകന്‍ നന്ദിയും പറഞ്ഞു. കോള്‍ സെന്റര്‍ ഫോണ്‍ നമ്പര്‍: 7559005064

Leave a Reply

Your email address will not be published. Required fields are marked *

Latest News