കണ്ണൂര്‍ കടവത്തൂര്‍ സഹകരണ ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോര്‍ കല്ലിക്കണ്ടിയില്‍ പ്രവര്‍ത്തനം തുടങ്ങി
കണ്ണൂര്‍ കടവത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ രണ്ടാമത്തെ നീതി മെഡിക്കല്‍ സ്റ്റോര്‍ കല്ലിക്കണ്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടന ചെയ്തു.
ബാങ്ക് പ്രസിഡന്റ് സി. സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു. Ace Money മൈക്രോ ATM സംവിധാനം പഞ്ചായത്ത് മെമ്പര്‍ ഉഷ രയരോത്ത് ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി എം.ചന്ദ്രന്‍ സ്വാഗതവും ഡയറക്ടര്‍ മനോമോഹനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.