ഔഷധച്ചെടികൾ വിതരണം ചെയ്തു
അഞ്ചുനാട് അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻറ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി, ഹരിത കേരളം മിഷൻ, നാഗാർജുന, യുനൈറ്റഡ് നാഷണൽ ഡെവലപ്മെന്റ് പ്രോഗ്രാം എന്നിവ സംയുക്തമായി ചേർന്ന് 12 ഇനം ഔഷധ ത്തൈകൾ ഇടുക്കി കാന്തല്ലൂർ ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്തു. പ്രസിഡൻറ് ജോസ് മാത്യു ആദ്യ തൈ വിതരണം നടത്തി ഉദ്ഘാടനം ചെയ്തു. കാന്തല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ടി. മോഹൻ ദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. പഞ്ചായത്തംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചു.