ഓച്ചിറ സഹകരണ ബാങ്കിന്റെ ആസ്ഥാന മന്ദിരം സഹകരണ മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു

Deepthi Vipin lal

95 വര്‍ഷം പിന്നിടുന്ന ഓച്ചിറ സര്‍വീസ് സഹകരണ ബാങ്കിന് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം സഹകരണ മന്ത്രി വി.എന്‍.വാസവന്‍ നിര്‍വഹിച്ചു. നാടിന്റെ വിവിധ മേഖലകളില്‍ ജനകീയ ഇടപെടലുകളുമായാണ് പ്രസ്തുത സംഘം മുന്നേറിയിട്ടുള്ളതെന്നും കാര്‍ഷിക സംസ്‌കാരത്തിന്റെ പാരമ്പര്യമുള്ള ഓണാട്ടുകരയില്‍ സാധാരണ കര്‍ഷകരുടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനായി സ്ഥാപിച്ച സഹകരണ സംഘം ഇന്ന് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്നും വിശാലമായ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടത്തി മുന്നേറുന്ന സംഘത്തിന്റെ പുതിയ ആസ്ഥാന മന്ദിരം എല്ലാ സൗകര്യങ്ങളും അടങ്ങിയതാണെന്നും സഹകാരികള്‍ക്കും ഇടപാടുകാര്‍ക്കും സൗകര്യപ്രദമായ നിര്‍മ്മിതിയാണെന്നും മന്ത്രി പറഞ്ഞു.

 

സി.ആര്‍. മഹേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. മീരാ ദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.എം. ആരിഫ് എംപി ആദ്യ നിക്ഷേപം സ്വീകരിച്ചു. കമ്പ്യൂട്ടര്‍ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദും സ്‌ട്രോംഗ്‌റൂം ഉദ്ഘാടനം കൊല്ലം ജോയിന്റ് രജിസ്ട്രാര്‍ എസ്. മോഹനന്‍ പോറ്റിയും നിര്‍വഹിച്ചു. ജി.ഡി.സി.എസിന്റെ ആദ്യ നിക്ഷേപം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ആര്‍. രാമചന്ദ്രന്‍ പിള്ള സ്വീകരിച്ചു. ബാങ്ക് പ്രസിഡന്റ് അമ്പാട്ട് അശോകന്‍ സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ് ജി. ശശികുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News