ഒന്നാമതാവാന്‍ ‘ബീ ദ നമ്പര്‍ വണ്‍’ പദ്ധതിയുമായി കേരളാ ബാങ്ക്
ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാര്‍ഷിക വേളയില്‍ ഒന്നാമതെത്താന്‍പ്രത്യേക ക്യാമ്പയിനുമായി കേരള ബാങ്ക്. ശാഖകള്‍, ഏരിയാ മാനേജര്‍മാര്‍,സി.പി.സി, ആര്‍.ഒ, എച്ച്.ഒയിലെ മുഴുവന്‍ ജീവനക്കാര്‍, ഭരണസമിതി അംഗങ്ങള്‍എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ‘ബീ ദ നമ്പര്‍ വണ്‍’ ക്യാമ്പയിന്‍സംഘടിപ്പിക്കുന്നത്.
മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ശാഖ, സി.പി.സി, ആര്‍.ഒ എന്നിവക്ക്സംസ്ഥാനതലത്തില്‍ ‘ബീ ദ നമ്പര്‍ വണ്‍’ മിനിസ്റ്റേഴ്സ് ട്രോഫി നല്‍കും.സംസ്ഥാനതലത്തില്‍ മികച്ച ജില്ലക്ക് മൂന്നു ലക്ഷവും മികച്ച ശാഖക്ക് രണ്ട് ലക്ഷവും ജില്ലാതലത്തില്‍ മികച്ച ശാഖക്ക് 50,000 രൂപയും കാഷ് അവാര്‍ഡും നല്‍കും. ഡിസംബർ ഒന്നുമുതല്‍ 2022 മാര്‍ച്ച് 31 വരെ കൈവരിക്കുന്ന നേട്ടമാണ് വിജയികളെ കണ്ടെത്താന്‍ പരിഗണിക്കുക.
നിഷ്‌ക്രിയ ആസ്തിയിലുള്ള കുറവ്, ബിസിനസ് വളര്‍ച്ച (നിക്ഷേപം + വായ്പ),നിക്ഷേപത്തിലുള്ള വര്‍ധന, സി.എ.എസ്.എ നിക്ഷേപത്തിലുള്ള വര്‍ധന,വായ്പാ വര്‍ധന, ഗോള്‍ഡ് ലോണിലുള്ള വര്‍ധന,ബാങ്കിന്റെ സ്വീകാര്യത പൊതുജനങ്ങളില്‍ വര്‍ധിപ്പിക്കുന്ന എന്തെങ്കിലും ഇടപെടലുകള്‍(ജില്ലാ തലത്തില്‍) എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.
ജീവനക്കാരില്‍ ഉത്സാഹം സൃഷ്ടിച്ച് സേവനത്തിന്റെ കാര്യക്ഷമതയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുക,ബാങ്കിന്റെ ഭരണതലത്തിലും ദൈനംദിന പ്രവര്‍ത്തനങ്ങളിലും പ്രൊഫഷണലിസം കൊണ്ടു വരുക,ബാങ്കിന്റെ ജനകീയതയും സഹകരണ തന്മയത്വവും ഉയര്‍ത്തിപ്പിടിക്കുക,ബിസിനസ്സ് വര്‍ദ്ധിപ്പിക്കുക , അതുവഴികേരള ബാങ്കിനെ സംസ്ഥാനത്തിന്റെ ഒന്നാമത്തെ ബാങ്കായി ഉയര്‍ത്തുക എന്നതാണ്ക്യാമ്പയിന്‍ കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് സഹകരണമന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.