എം. ഭാസ്‌കരന്‍ സ്മാരക ആംബുലന്‍സ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

Deepthi Vipin lal

മുന്‍ കോഴിക്കോട് ടൗണ്‍ ബാങ്ക് ചെയര്‍മാനും കോഴിക്കോട് മേയറുമായിരുന്ന എം. ഭാസ്‌ക്കരന്റെ സ്മരണക്കായി സജ്ജമാക്കിയ ആംബുലന്‍സ് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ടൗണ്‍ ബാങ്ക് ഹെഡ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ മുന്‍ എം.എല്‍.എ എ .പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ടി.പി ദാസന്‍ , സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ടി. ജയരാജന്‍, എം. ഭാസ്‌ക്കരന്റെ മകനും കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറുമായ എം. വരുണ്‍ ഭാസ്‌ക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News