ഇരിങ്ങല്‍ സഹകരണ ബാങ്ക് കോട്ടക്കല്‍ ശാഖ പുതിയ കെട്ടിടത്തിലേക്ക്
ഇരിങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കോട്ടക്കല്‍ ശാഖ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പയ്യോളി മുനിസിപാലിറ്റി ചെയര്‍മാന്‍ ഷെഫീക്ക് വടക്കയിലിന്റെ അദ്ധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം വടക്കയില്‍ ഷഫീക്കും ലോക്കര്‍ ഉദ്ഘാടനം കൊയിലാണ്ടി അസിസ്റ്റന്റ് റജിസ്ടാര്‍ (ജനറല്‍) എം. രജിതയും നിര്‍വ്വഹിച്ചു.
ടി അരവിന്ദാക്ഷന്‍, വിലാസിനി നാരങ്ങോളി, ചെറിയാവി സുരേഷ് ബാബു, പി എം വേണുഗോപാലന്‍, മടപ്പള്ളി മോഹനന്‍, എം ടി ഗോപാലന്‍, പി ഷാജി, ടി ബാലന്‍, ബിന്ദു പി ടി, മനോജ് കുമാര്‍ കെ വി, എന്‍ ടി അബ്ദുറഹിമാന്‍, അനില്‍കുമാര്‍ പി എന്‍, ഷംസുദ്ധീന്‍ ബി എം, എം ടി ചന്ദ്രന്‍, എം ടി നാണു മാസ്റ്റര്‍, എം പി ഭരതന്‍, യു ടി കരീം, കെ കെ കണ്ണന്‍, എ വി ബാലകൃഷ്ണന്‍, വടക്കയില്‍ രാജന്‍, മുല്ലക്കുളം ബാബു എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ പി ഉഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡണ്ട് മംഗലത്ത് കേളപ്പന്‍ സ്വാഗതവും ബ്രാഞ്ച് മാനേജര്‍ കെ കെ രമേശന്‍ നന്ദിയും പറഞ്ഞു.