ഇന്ത്യയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ സഹകരണ മേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത റിസോര്‍ട്ടിന് കേരള സര്‍ക്കാര്‍ ബാര്‍ അനുവദിച്ചു
സഹകരണ മേഖലയില്‍ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത റിസോര്‍ട്ടിന് കേരള സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചു.
ദൃശ്യവൈവിധ്യം തേടുന്നവര്‍ക്ക് എക്കാലത്തെയും സ്വപ്നഭൂമിയായ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലാണ് കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) യുടെ ഉടമസ്ഥതയിലുളള സപ്ത റിസോര്‍ട്ട് ആന്‍ഡ് സ്പാ.
വലിയ നാല് സ്യൂട്ട് റൂമുകളടക്കം 63 മുറികളാണ് സപ്തയില്‍ സജ്ജീകരിച്ചിട്ടുളളത്. ഹോട്ടലിലെ അതിഥികള്‍ക്കും പുറത്തു നിന്നെത്തുന്ന വര്‍ക്കും ഏറ്റവും ഇഷ്ട ഭക്ഷണം മികച്ച രീതിയില്‍ നല്‍കാന്‍ രണ്ട് റസ്റ്റോറന്റും ഒരുക്കിയിട്ടുണ്ട്. വാട്ടര്‍ തെറാപ്പിയും മസാജിങ് ഉള്‍പ്പെടെ ആയുര്‍വേദ പ്രകൃതി ചികിത്സാ സൗകര്യങ്ങളും സപ്തയില്‍ വിശ്രമത്തിന് എത്തുന്നവര്‍ക്ക് സപ്ത റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍ ലഭ്യമാകും. ഭാരതീയ പശ്ചാത്യ ചികിത്സാ സമ്പ്രദായങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഭാഗമായി ഉണ്ട്. വിശാലമായ കോണ്‍ഫറന്‍സ് ഹാള്‍, സിമ്മിംഗ് പൂള്‍, മിനി തിയേറ്റര്‍, ബാര്‍, ഗെയിമിങ് ഏരിയ, ബാങ്കറ്റ് ഹാള്‍ തുടങ്ങി വിശാലമായ പാര്‍ക്കിംഗ് ഏരിയ വരെ നാലേക്കറിലധികം വരുന്ന സ്ഥലത്ത് സപ്തയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.