ആർ.സി.ഇ.പി. കരാർ ക്ഷീരമേഖലയെ തകർക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി.

adminmoonam

ആർ.സി.ഇ.പി. കരാർ നിലവിൽ വരുകയാണെങ്കിൽ ഇന്ത്യയിലെ ക്ഷീരമേഖല തകരുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഇന്ത്യൻ ഡയറി അസോസിയേഷൻ സംഘടിപ്പിച്ച “ആർ.സി.ഇ.പി. കരാറും ക്ഷീരമേഖലയും” എന്ന ശില്പശാല തൃശ്ശൂർ മണ്ണുത്തിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കരാർ വരുന്നതുവഴി കേരളത്തിലെ മിൽമ ഉൾപ്പെടെയുള്ള ക്ഷീരമേഖല തകരും. കാർഷികം, ക്ഷീരം, വ്യവസായം, വാണിജ്യം, വ്യാപാരം, സേവനം, ഫാർമസ്യൂട്ടിക്കൽ എന്നീ മേഖലകളെ നേരിട്ട് ബാധിക്കുന്നതാണ് കരാറിലെ വ്യവസ്ഥകൾ എന്ന് മന്ത്രി പറഞ്ഞു. ആസൂത്രണ ബോർഡ് അംഗം ഡോക്ടർ ആർ.രാമകുമാർ, വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസലർ എം. ആർ. ശശീന്ദ്രനാഥ്, മിൽമ ചെയർമാൻ പി. എ.ബാലൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News