അപകടമരണം : ചെറുതാഴം ബാങ്ക് ധനസഹായം നല്കി
കണ്ണൂര്‍ ചെറുതാഴം അമ്പലം റോഡില്‍ ബൈക്കപകടത്തില്‍ മരിച്ച പി.കെ. വിക്രമരാജന്റെ കുടുംബത്തിനു ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് ധനസഹായം നല്കി.
പി.കെ. വിക്രമരാജന്റെ മകള്‍ ആതിര വര്‍മക്കു സഹായധനമായ ഒരു ലക്ഷം രൂപ ബാങ്ക് പ്രസിഡന്റ് സി.എം. വേണുഗോപാലനാണു കൈമാറിയത്. അപകടത്തില്‍പ്പെട്ടു മരിക്കുന്ന അംഗങ്ങളുടെ കുടുംബത്തെ സഹായിക്കാനുള്ള പദ്ധതിയനുസരിച്ചാണു ഈ തുക നല്‍കിയത്. ചടങ്ങില്‍ ബാങ്ക് സെക്രട്ടറി കെ. ദാമോദരന്‍, ഇ.പി. അനില്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
[mbzshare]