അനുമോദന സദസ്സ് നടത്തി

moonamvazhi

വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും സംസ്ഥാന ദേശീയതലത്തില്‍ വിവിധ മത്സരങ്ങളില്‍ മെഡല്‍ കരസ്ഥമാക്കിയ വരെയും എടക്കാട് പഞ്ചായത്ത് വനിതാ സഹകരണ സംഘം ഉപഹാരം നല്‍കി ആദരിച്ചു. കണ്ണൂര്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഇ. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.കെ. ഉഷാകുമാരി അധ്യക്ഷയായി. ചടങ്ങില്‍ സംഘത്തിന്റെ ആദ്യകാല ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും ആദരിച്ചു.

സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ സി.വി.അഷറഫ്, കെ.സി. മുഹമ്മദ് ഫൈസല്‍, ആര്‍.കെ. അജേഷ്, കെ. ശിവപ്രസാദ്, കണ്ണൂര്‍ കോപ്പറേഷന്‍ കൗണ്‍സിലര്‍മാരായ ഫിറോസ് ഹാഷിം, വി. ബാലകൃഷ്ണന്‍ ബിജോയ് തയ്യില്‍, ചന്ദ്രന്‍ കാണിച്ചേരി, എം. വത്സലന്‍, എം. മനോഹരന്‍, പത്മജ എം.വി. സീത, പി.വി. അനുപമ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News