സഹകരണ വീക്ഷണം ഇന്ന് വെബിനാർ നടത്തും
കേരള ബാങ്കിന്റെ രൂപീകരണം കേരളത്തിലെ സഹകരണ മേഖലയ്ക്ക് എത്രമാത്രം ഗുണകരമായി എന്ന വിഷയത്തിൽ സഹകരണ വാട്സ്ആപ്പ്കൂ ട്ടായ്മയായ സഹകരണ വീക്ഷണം പ്രമുഖ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് സ്വാതന്ത്ര്യ ദിനത്തിൽ വൈകുന്നേരം 7 മണിക്ക് തുറന്ന സംവാദം സംഘടിപ്പിക്കുന്നു.ചർച്ചയിൽ കേരള ബാങ്ക് ചീഫ് ജനറൽ മാനേജർ അനിൽകുമാർ എ, കേരള ബാങ്ക് ഡയറക്ടർ ബി. പി. പിള്ള, ഒറ്റപ്പാലം അർബൻ സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടർ ഡോ.എം.രാമനുണ്ണി, സഹകരണ വീക്ഷണം ടീം അഡ്മിൻ ശ്രീജിത്ത് മുല്ലശ്ശേരി, PACS അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.ഹരീന്ദ്രൻ, മിസിലേനിയസ് കോപ്പറേറ്റീവ് സൊസൈറ്റി കോഡിനേഷൻ കമ്മിറ്റി കൺവീനർ നെല്ലിമൂട് പ്രഭാകരൻ എന്നിവർ പങ്കെടുക്കും.മാതൃഭൂമി സീനിയർ റിപ്പോർട്ടർ ബിജു പരവത്ത് മോഡറേറ്ററായിരിക്കും.ഫോൺ 8893565553