ഊരാളുങ്കലിന്റെ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടില്‍ ഒഴിവുകള്‍
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന്റെ (യുഎല്‍സിസിഎസ്) റിയല്‍ എസ്റ്റേറ്റ് പ്രോജക്ടായ യുഎല്‍ സ്‌പേസസില്‍ (UL Spaceus) സെയില്‍സ്‌മാനേജര്‍, ആര്‍ക്കിടെക്ട്, ടെലിമാര്‍ക്കറ്റര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ് തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയില്‍സ് മാനേജര്‍ തസ്‌തികയിലേക്ക് മാര്‍ക്കറ്റിങ്ങില്‍ ബിബിഎയോ എംബിഎയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. റിയല്‍ എസ്റ്റേറ്റ് സെയില്‍സില്‍ 5-8വര്‍ഷം പരിചയം വേണം. ഇതില്‍ മൂന്നുകൊല്ലമെങ്കിലും മാനേജര്‍ തസ്‌തികയിലായിരിക്കണം. നല്ല നേതൃപാടവം, ടീമിനെ വളര്‍ത്തിയെടുക്കാനുള്ള കഴിവ്, മികച്ച ചര്‍്‌ച്ചാ-ആശയവിനിയമശേഷികള്‍, എംഎസ് ഓഫീസിലും സിആര്‍എം ടൂള്‍സിലും പ്രാവീണ്യം എന്നിവയുണ്ടായിരിക്കണം.
ബിആര്‍ക്ക് ബിരുദമോ ബിഇ ആര്‍ക്കിടെക്‌ചര്‍ ബിരുദമോ ഉള്ളവര്‍ക്ക് ആര്‍ക്കിടെക്ട് തസ്‌തികയിലേക്ക് അപേക്ഷിക്കാം. റിയല്‍ എസ്റ്റേറ്റ് ഡിസൈനിലോ ആര്‍ക്കിടെക്‌ചറല്‍ ഡിസൈനിലോ രണ്ടുകൊല്ലം പരിചയം വേണം. ആര്‍ക്കിടെക്‌ചറല്‍ ഡിസൈന്‍ സോഫ്‌റ്റുവെയറില്‍ പ്രാവീണ്യം, സ്‌പേസ് ആസൂത്രണത്തെയും ഓപ്‌റ്റിമൈസേഷനെയും പറ്റി നല്ല ധാരണ, വിവിധമേഖലകളിലുള്ളവരുടെ ടീമുകളുമായി സഹകരിച്ചുപ്രവര്‍ത്തിക്കാനുള്ള കഴിവ്, സൂക്ഷ്‌ാംശങ്ങളില്‍വരെ ശ്രദ്ധിക്കാനും പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കാനുമുള്ള കഴിവ് എന്നിവയുണ്ടായിരിക്കണം.

ബിരുദവും നല്ല ആശയവിനിമയശേഷിയുമുള്ളവര്‍ക്കു ടെലിമാര്‍ക്കറ്റര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാം. ടെലിമാര്‍ക്കറ്റിങ്ങിലോ റിയല്‍ എസ്‌റ്റേറ്റ് സെയില്‍സ് സപ്പോര്‍ട്ടിലോ രണ്ടുകൊല്ലം പരിചയം വേണം. നല്ല വാചികാശയവിനിമിയശേഷിയും പ്രേരണാശക്തിയും അന്വേഷണങ്ങള്‍ പ്രൊഫഷണലായി കൈകാര്യം ചെയ്യാനുള്ള കഴിവും കൃത്യമായും ശക്തമായും ഫോളോഅപ്പ് ചെയ്യുന്ന ശീലവും സിആര്‍എം ടൂളുകളില്‍ വൈദഗ്‌ധ്യവും ഉണ്ടായിരിക്കണം.ബിരുദവും നല്ല ആശയവിനിയമശേഷിയും റിയല്‍ എസ്റ്റേറ്റ് സെയില്‍സില്‍ രണ്ടുകൊല്ലത്തെ പരിചയവുമുള്ളവര്‍ക്കു സെയില്‍സ് എക്‌സിക്യൂട്ടീവ് തസ്‌തികയിലേക്ക് അപേക്ഷിക്കാം. നല്ലആശയവിനിമയ-പരസ്പരവ്യക്തി
താല്‍പര്യമുള്ളവര്‍ക്കു റെസ്യുമെ മെയില്‍ ചെയ്യാവുന്നതാണ്. മാര്‍ച്ച് 31നകമാണ് മെയില്‍ ചെയ്യേണ്ടത്. കൂടുതല്‍വിവരങ്ങള്‍ യുഎല്‍സിസിഎസിന്റെ ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കും.
