കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസില്‍ 16 ഒഴിവുകള്‍
കേന്ദ്ര സഹകരണരജിസ്‌ട്രാര്‍ ഓഫീസില്‍ 16 തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാം ഡെപ്യൂട്ടേഷന്‍ നിയമനങ്ങളാണ്. അഡീഷണല്‍ രജിസ്‌ട്രാറുടെ രണ്ടും ജോയിന്റ് രജിസ്‌ട്രാറുടെയും സീനിയര്‍ സഹകരണഓഫീസറുടെയും അഞ്ചുവീതവും ഡെപ്യൂട്ടി രജിസ്‌ട്രാറുടെ മൂന്നും അസിസ്റ്റന്റ് രജിസ്‌ട്രാറുടെ ഒന്നും ഒഴിവുകളാണുള്ളത്. പ്രയപരിധി 56 വയസ്സ്. പ്രോപ്പര്‍ ചാനലിലൂടെയാണ് അപേക്ഷിക്കേണ്ടത്. സര്‍ക്കാരിതരസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും ജോലിചെയ്യുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ crcs.gov.inhttp://crcs.gov.in ല്‍ ലഭിക്കും.