കയറ്റുമതി വായ്‌പാഗ്യാരന്റി കോര്‍പറേഷനില്‍ 30 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍
കയറ്റുമതി വായ്‌പാഗ്യാരന്റി കോര്‍പറേഷനില്‍ (എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് – ഇസിജിസി) പ്രൊബേഷണറി ഓഫീസര്‍മാരുടെ 30 ഒഴിവുണ്ട്. ഡിസംബര്‍ രണ്ടിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. www.ecgc.in/http://www.ecgc.in/ ലാണ് അപേക്ഷിക്കേണ്ടത്. പൂര്‍ണവിജ്ഞാപനവും ഈ സൈറ്റില്‍ കിട്ടും. പൊതുവിഭാഗം 12, ഒബിസി 10, എസ് സി 5, ഇഡബ്ലിയുഎസ് 3 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. പ്രൊബേഷണറി ഓഫീസര്‍ (ജനറലിസ്റ്റ്‌സ്) തസ്‌തികയിലേക്ക് ബിദുദമോ തുല്യയോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

രണ്ട് ഒഴിവുകള്‍ പ്രൊബേഷണറി ഓഫീസര്‍ (സ്‌പെഷ്യലിസ്റ്റ്‌സ്) തസ്‌തികയിലാണ്. ഇതിലേക്ക് അപേക്ഷിക്കാന്‍ ഹിന്ദിയിലോ ഹിന്ദിതര്‍ജമയിലോ ബിരുദാനന്തരബിരുദം വേണം. 60%മാര്‍ക്കോടെ (പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും 55% മതി) ബിരുദത്തിന് ഇംഗ്ലീഷ് കോര്‍ ആയോ ഇലക്ടീവ് ആയോ മേജര്‍ ആയോ പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദവും മേല്‍പറഞ്ഞ മാര്‍ക്കുശതമാനത്തോടെ ബിരുദത്തിനു ഹിന്ദി കോര്‍ ആയോ ഇലക്ടീവ് ആയോ മേജര്‍ ആയോ പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദവും മേല്‍പറഞ്ഞശതമാനം മാര്‍ക്കോടെ ബിരുദത്തിന് ഇംഗ്ലീഷും ഹിന്ദിയും കോര്‍ ആയോ ഇലക്ടീവ് ആയോ മേജര്‍ ആയോ പഠിച്ചിരിക്കയും വേണം. അല്ലെങ്കില്‍ 60%മാര്‍ക്കോടെ (പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും 55%മതി) ഹിന്ദിയിലും (ഹിന്ദി തര്‍ജമയിലും ആകാം) ഇംഗ്ലീഷിലും ബിരുദാനന്തരബിരുദമുണ്ടായിരിക്കണം. ശമ്പളം 88635-4385(14)-150025-4750(4)-169025 രൂപ. അറിയിപ്പുകൂലിയടക്കം 950രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും ഭിന്നശേഷിക്കാരും അറിയിപ്പുകൂലിയായ 175 രൂപമാത്രം അടച്ചാല്‍ മതി. പ്രായം 21നും 30നും മധ്യേ.

