ക്രിബ്‌കോയില്‍ ഒഴിവുകള്‍

Moonamvazhi

കൃഷക്‌ഭാരതി കോഓപ്പറേറ്റീവ്‌ ലിമിറ്റഡ്‌ (ക്രിബ്‌കോ) സീനിയര്‍ മാനേജര്‍ (ഫിനാന്‍സ്‌ ആന്റ്‌ അക്കൗണ്ട്‌സ്‌), ഡെപ്യൂട്ടി മാനേജര്‍ (സിവില്‍) തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. സൂറത്തിലെ ക്രിബ്‌കോ പ്ലാന്റില്‍ ഓരോ ഒഴിവാണൂള്ളത്‌. അഭിമുഖംവഴിയാണു നിയമനം. മാര്‍ച്ച്‌ 10നകം അപേക്ഷിക്കണം. വിശദവിവരം www.kribhco.net ൽ ലഭിക്കും. സീനിയര്‍മാനേജര്‍ (ഫിനാന്‍സ്‌) തസ്‌തികയുടെ ശമ്പളം: ഗ്രേഡ്‌ എഫില്‍ 93000-230000രൂപ. ക്ഷാമബത്ത,സിപിഎഫ്‌, ഗ്രൂപ്പ്‌ ഗ്രാറ്റ്വിറ്റി, ഗ്രൂപ്പ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌, പെന്‍ഷന്‍, കുടുംബാംഗങ്ങള്‍ക്കടക്കം ചികില്‍സാആനുകൂല്യങ്ങള്‍, ഭവന-യാത്രാആനുകൂല്യങ്ങള്‍, കുട്ടികള്‍ക്കു കമ്പ്യൂട്ടര്‍വായ്‌പ, വിദ്യാഭ്യാസവായ്‌പ തുടങ്ങിയവയുമുണ്ട്‌.

യോഗ്യത: സിഎ/ഐസിഡബ്ലിയുഎ/ പൂര്‍ണസമയ എംബിഎ (ഫിന്‍)/ രണ്ടുവര്‍ഷപിജിഡിബിഎം (ഫിന്‍). പിജിഡിബിഎം രണ്ടുവര്‍ഷത്തെ പൂര്‍ണസമയകോഴ്‌സായി പഠിച്ചതും എംബിഎക്കു തുല്യമായി യുജിസിയോ എഐസിടിഇയോ അംഗീകരിച്ചതുമാകണം.വലിയസംസ്‌കരണവ്യവസായത്തില്‍ തുടര്‍ച്ചയായി 15വര്‍ഷം ഫിനാന്‍സ്‌-അക്കൗണ്ടസ്‌ വിഭാഗത്തില്‍ പരിചയം വേണം. പരിചയം വളം, പെട്രോകെമിക്കല്‍സ്‌, എണ്ണശുദ്ധീകരണം, വൈദ്യുതി, സ്‌റ്റീല്‍, മറ്റുലോഹങ്ങള്‍ തുടങ്ങിയവ്യവസായങ്ങളിലാണെങ്കില്‍ മുന്‍ഗണന.പ്രായപരിധി: 45വയസ്സ്‌.ഡെപ്യൂട്ടി മാനേജര്‍ തസ്‌തികയില്‍ ശമ്പളം ഗ്രേഡ്‌ ജിയില്‍ 77000-210000രൂപ. മറ്റാനുകൂല്യങ്ങള്‍ സീനിയര്‍ മാനേജരുടെതുതന്നെ. യോഗ്യത: ഐഐടികള്‍ എന്‍ഐടികള്‍ എന്നിവയില്‍നിന്ന്‌ 60 ശതമാനംമാര്‍ക്കോടെ പൂര്‍ണസമയ ബിഇ/ബിടെക്ക്‌ (സിവില്‍). വലിയവളംനിര്‍മാണശൃംഖലയില്‍ ജിഗ്രേഡ്‌ തസ്‌തികയില്‍ ഏഴുവര്‍ഷമെങ്കിലും പരിചയം വേണം. പ്രായപരിധി: 34 വയസ്സ്‌.

Moonamvazhi

Authorize Writer

Moonamvazhi has 273 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News