റിസര്‍വ് ബാങ്ക് നാലു സഹകരണബാങ്കുകള്‍ക്കു പിഴ ചുമത്തി
റിസര്‍വ് ബാങ്ക് മധ്യപ്രദേശ് സത്‌നയിലെ ശ്രീബാലാജി അര്‍ബന്‍ സഹകരണബാങ്കിന് 1.10ലക്ഷം രൂപയും, ഗ്വാളിയറിലെ ലക്ഷ്‌മിബായ് മഹിളാനഗരി്‌ക് സഹകാരി ബാങ്ക് മര്യാദിതിന് 4.20ലക്ഷം രൂപയും മഹാരാഷ്ട്ര ദുലെയിലെ ദുലെ ആന്റ് നന്ദുര്‍ബാര്‍ ജില്ലാ കേന്ദ്രസഹകരണബാങ്കിന് 25000 രൂപയും മുസഫര്‍പൂര്‍ കേന്ദ്രസഹകരണബാങ്കിന് ഒരുലക്ഷം രൂപയും പിഴ ചുമത്തി. ശ്രീബാലാജി അര്‍ബന്‍ സഹകരണബാങ്ക് സ്‌മാള്‍ ഇന്‍ഡസ്‌ട്രീസ് ഡവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംഎസ്‌ഇ റീഫിനാന്‍സ് ഫണ്ടില്‍ നിര്‍ദിഷ്ട തുക നിക്ഷേപിക്കാതിരുന്നതാണു കുറ്റം.
ലക്ഷ്‌മീബായ് മഹിളാ നാഗരിക് സഹകാരി ബാങ്ക് മര്യാദിതിനുമേല്‍പറഞ്ഞ കുറ്റത്തിനുപുറമെ ഡയറക്ടറുമായി ബന്ധപ്പെട്ടവര്‍ക്കു വായ്‌പ അനുവദിച്ച കുറ്റവുമുണ്ട്.ദിലെ ആന്റ് നന്ദുര്‍ബാര്‍ കേന്ദ്രസഹകരണബാങ്ക് നാലു സിഐസികളില്‍ ഒന്നിനും വായ്‌പക്കാരുടെ വായ്‌പ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയില്ലെന്നതാണു കുറ്റം.മുസഫര്‍പൂര്‍ കേന്ദ്രസഹകരണബാങ്ക് ഉപഭോക്താക്കളുടെ കെവൈസി യഥാസമയം പുതുക്കിയില്ലെന്നതാണു കുറ്റം.മഹാരാഷ്ട്രയിലെ നാസിക്കിലെ പദ്‌മശ്രീ ഡോ. വിതല്‍റാവു വിഖെ പാട്ടീല്‍ സഹകരണബാങ്കിന് ഏര്‍പ്പെടുത്തിയിരുന്ന ബിസിനസ് നിയന്ത്രണങ്ങള്‍ ആറുമാസത്തേക്കു കൂടി നീട്ടുകയും ചെയ്‌തു.