റിസര്‍വ്‌ ബാങ്ക്‌ ഇന്നൊവേഷന്‍ ഹബ്ബില്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഒഴിവ്‌

[mbzauthor]

റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ റിസര്‍വ്‌ബാങ്ക്‌ ഇന്നൊവേഷന്‍ ഹബ്ബില്‍ (ആര്‍ബിഐഎച്ച്‌) ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുടെ ഒഴിവുണ്ട്‌. ബിരുദാനന്തരബിരുദവും സാമ്പത്തികരംഗത്തെ വെല്ലുവിളികള്‍ വിശകലനംചെയ്‌തു പരിഹരിക്കാനുള്ള നല്ല വൈദഗ്‌ധ്യവും വേണം. ധനകാര്യം, പേമെന്റ്‌, സാങ്കേതികവിദ്യ തുടങ്ങിയരംഗങ്ങളിലടക്കം പതിനഞ്ചിലേറെവര്‍ഷം പരിചയം; ഡിജിറ്റല്‍ പൊതുസാമഗ്രികള്‍ നിര്‍മിക്കാനുള്ള അത്യാധുനിക കണ്ടുപിടിത്തങ്ങള്‍ക്കു ചുക്കാന്‍പിടിക്കാനുള്ള കഴിവവ്‌; ഫ്രോണ്ടിയര്‍ ടെക്‌നോളജികളില്‍ അവഗാഹം; രൂപപ്പെട്ടുവരുന്ന സാങ്കേതികവിദ്യാപ്രോജക്ടുകള്‍ കൈകാര്യം ചെയ്യാനും ഉത്തരവാദിത്വത്തോടെ ഇന്നൊവേഷന്‍ നടത്താനും സാങ്കേതികവിദ്യാകേന്ദ്രിതമായി ചിന്തിക്കാനുമുള്ള കഴിവ്‌ തുടങ്ങി നിരവധി അഭികാമ്യയോഗ്യതകളും നിര്‍ദേശിക്കുന്നുണ്ട്‌. ബംഗളൂരുവിലായിരിക്കും നിയമനം. മൂന്നുവര്‍ഷത്തേക്കാണിത്‌. ഫെബ്രുവരി 21നകം അപേക്ഷിക്കണം. കൂടുതല്‍ വിവരം rbi.org.in ല്‍ ലഭിക്കും.

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!