റിസര്‍വ്‌ബാങ്ക് റിപ്പോനിരക്ക് 5.5%ആയി കുറച്ചു
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് അഞ്ചരശതമാനമായി കുറച്ചു. 50പോയിന്‍് കുറച്ചുകൊണ്ടാണു പണനയസമിതിയുടെ തീരുമാനം. കരുതല്‍പണഅനുപാതം (സിആര്‍ആര്‍) മൂന്നുശതമാനമാക്കാനും തീരുമാനിച്ചു. ഇത് മൂന്നാംതവണയാണു റിസര്‍വ് ബാങ്ക് പലിശനിരക്കു കുറയ്‌ക്കുന്നത്. സ്റ്റാന്റിങ് ഡിപ്പോസിറ്റ് ഫെസിലിറ്റിനിരക്ക് 5.25 ശതമാനമാക്കി. മാര്‍ജിനല്‍ സ്റ്റാന്റിങ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 5.75 ശതമാനമായിരിക്കുമെന്നു ഗവര്‍ണര്‍ സഞ്‌ജയ് മല്‍ഹോത്ര പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഉപഭോക്തൃവിലസൂചിക പ്രകാരമുള്ള വിലക്കയറ്റം കുറഞ്ഞുവരുന്നുണ്ട്. മാര്‍ച്ച്-ഏപ്രിലില്‍ അതു 3.2 ശതമാനമായി. ഭക്ഷ്യവിലക്കയറ്റം കുറഞ്ഞതാണു കാരണം. 2024-25ല്‍ വിദേശപോര്‍ട്ട്‌ഫോളിയോ നിക്ഷേപം 1.7ബില്യണ്‍ ഡോളറായി കുത്തനെ കുറഞ്ഞു. നേരിട്ടുള്ള വിദേശനിക്ഷേപവും കുറഞ്ഞിട്ടുണ്ട്. മാര്‍ച്ച് 31ന് ഇന്തയക്ക് 691.5ബില്യണ്‍ വിദേശനിക്ഷേപമുണ്ട്. ഒരുകൊല്ലത്തോളംവേണ്ട ഇറക്കുമതിച്ചെലവുകള്‍ക്കും വിദേശക്കടങ്ങള്‍ക്ക് അടക്കേണ്ട 96ശതമാനം തുകയ്‌ക്കും ഇതു മതിയാകും. റിസര്‍വ് ബാങ്ക് 9.5ലക്ഷംകോടിരൂപ ബാങ്കിങ്‌സംവിധാനത്തിലേക്ക് പ്രവഹിപ്പിച്ചു. ജനുവരിമുതല്‍ ഇതുവരെയുള്ള കണക്കാണിത്. അതുമൂലം ഡിസംബറില്‍ കമ്മിയായിരുന്ന പണക്ഷമത മാര്‍ച്ച് അവസാനമായപ്പോള്‍ മിച്ചമായി. ബാങ്കിങ്‌സംവിധാനത്തില്‍ പണക്ഷണത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കരുതല്‍പണാനുപാതം (സിആര്‍ആര്‍) 100അടിസ്ഥാനപോയിന്റ് കുറച്ച് അഅറ്റഡിമാന്റിന്റെയും കാലാവധിബാധ്യതകളുടെയും മൂന്നശതമാനമായി കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാലുഘട്ടമായി 25 പോയിന്റ് വീതമാണു കുറയ്‌ക്കുക. സെപറ്റംബര്‍ 6, ഒക്ടോബര്‍ 4, നവംബര്‍ 1, നവംബര്‍ 29 എന്നീ തിയതികളില്‍ തുടങ്ങുന്ന ദൈ്വവാരങ്ങളിലായാണ് ഇതു നടപ്പാക്കുക. ഇതു ബാങ്കുകളുടെ ഫണ്ടിങ് ചെലവുകള്‍ കുറക്കാന്‍ സഹായകമാകും. ഷെഡ്യൂള്‍ഡ് കമേഴ്‌സ്യല്‍ ബാങ്കുകളുടെ സാമ്പത്തികനില ശക്തമാണ്. സമ്പദ്‌വ്യവസ്ഥ പുരോഗമിക്കുകയാണ്. ആഗോളസാഹചര്യം അനിശ്ചിതമാണ്. അതുകൊണ്ട് ആഭ്യന്തരവളര്‍ച്ചയില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അതിനായാണു നിരക്കു കുറച്ചതെന്നു ഗവര്‍ണര്‍ അറിയിച്ചു. ഡോ. നാഗേഷ്‌കുമാര്‍, സൗഗത ഭട്ടാചാര്യ, പ്രൊഫ. രാംസിങ്, ഡോ. പൂനം ഗുപ്‌ത, ഡോ. രാജീവ് രഞ്‌ജന്‍ എന്നിവര്‍ പണനയസമിതിയോഗത്തില്‍ പങ്കെടുത്തു.