അസിസ്റ്റന്റ് രജിസ്‌ട്രാര്‍/അസിസ്റ്റന്റ് ഡയറക്ടര്‍ തസ്‌തിക: 38 പേര്‍ക്കു ബൈട്രാന്‍സ്‌ഫര്‍ നിയമനം; 67പേര്‍ക്കു സ്ഥലംമാറ്റം
സഹകരണവകുപ്പില്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സെലക്ട് ലിസ്റ്റില്‍നിന്നു 38 സ്‌പെഷ്യല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍/ ഓഡിറ്റര്‍മാര്‍ക്ക് അസിസ്റ്റന്റ് രജിസ്‌ട്രാര്‍/ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്‌തികയിലേക്കു ബൈട്രാന്‍സ്‌ഫര്‍ നിയമനം നല്‍കി. നിയന്ത്രണോദ്യോഗസ്ഥര്‍ ഇവരെ വിടുതല്‍ ചെയ്യണം. ഇവര്‍ ചുമതല ഏറ്റെടുക്കാനുള്ള ഉത്തരവ് പ്രത്യേകം പുറപ്പെടുവിക്കും.67 അസിസ്റ്റന്റ് രജിസ്‌ട്രാര്‍/ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കു സ്ഥലംമാറ്റവുംം നല്‍കിയിട്ടുമുണ്ട്. ഭരണപരമായ സൗകര്യത്തിനാണിത്. ഇവര്‍ ചുമതല കൈമാറേണ്ടവരുടെയും ഇവര്‍ക്കു ചുമതല കൈമാറേണ്ടവരുടെയും പട്ടിക ഒപ്പമുണ്ട്. അധികച്ചുമതലയുണ്ടെങ്കില്‍ അതു കൈമാറണം.
ബൈട്രാന്‍സ്‌ഫര്‍ നിയമനം ലഭിച്ചവരുടെയും ഭരണപരമായ സൗകര്യത്തിനായി സ്ഥലംമാറ്റം നല്‍കപ്പെട്ടവരുടെയും ലിസ്റ്റുകള്‍ ചുവടെ.