പട്ടത്താനം ബാങ്ക് വാർഷിക പൊതുയോഗം നടത്തി
കൊല്ലം പട്ടത്താനം സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം അമ്മൻ നടയിലെ ആസ്ഥാനമന്ദിരത്തിൽ നടത്തി. പ്രസിഡന്റ് എസ് ആർ രാഹുൽ അധ്യക്ഷനായി. ഭരണ സമിതിയംഗങ്ങളായ പ്രേം ഉഷാർ, അനിൽകുമാർ, ഷാനവാസ്, മോഹനൻ, കൃഷ്ണകുമാർ, ഷിബു പി നായർ, ഉമേഷ് ഉദയൻ, ഉമ, ഷീമ, സെക്രട്ടറി ശോഭ എന്നിവർ സംസാരിച്ചു.അറ്റ ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് ഈ വർഷവും അംഗങ്ങൾക്കു ലാഭ വിഹിതം നൽകു ന്നുണ്ട്.അടുത്ത വർഷം ബാങ്കിൽ മൊബൈൽ ആപ്പ് ഏർപ്പെടുത്തും.അപ്പോൾ
ബാങ്ക് ഇടപാടുകാർക്കു ബാങ്കിൽ എത്താതെ തന്നെ മുഴുവൻ ബാങ്ക് ഇടപാടുകളും നടത്താൻ കഴിയും.
വായ്പയുടെ 80% വും സുരക്ഷിത വായ്പയായസ്വർണ പ്പണയം ആണ്. പ്രമാണം വച്ചു കൊടുക്കുന്ന വായ്പ തികച്ചും സുതാര്യവും എല്ലാ കർശന നിയമവും ബാധകമാക്കിയാണെന്നും നിരവധി ജനക്ഷേമ പ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്നും ബാങ്ക് അറിയിച്ചു.