എന്‍.എസ്‌ സഹകരണ ആശുപത്രിയുടെ സാഫല്യം-ജെറിയാട്രിക്‌ സെന്റര്‍ ഉദ്‌ഘാടനം 17ന്‌

Deepthi Vipin lal

അടുത്തിടെ അന്താരാഷ്ട്രസഹകരണസഖ്യത്തിലും (ഐസിഎ) അന്താരാഷ്ട്രആരോഗ്യപരിചരണസഹകരണസ്ഥാപനത്തിലും (ഐഎച്ച്‌സിഒ) അംഗത്വം ലഭിക്കുകവഴി ലോകശ്രദ്ധ ആകര്‍ഷിച്ച കൊല്ലം എന്‍.എസ്‌. സഹകരണആശുപത്രിസമുച്ചയത്തിന്റെ ഭാഗമായ സാഫല്യം – എന്‍എസ്‌ ജെറിയാട്രിക്‌ സെന്റര്‍ 17ന്‌ ഉദ്‌ഘാടനം ചെയ്യും. ആശുപത്രിയുടെ 19-ാംവാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണിത്‌.16നു രാവിലെ 9.30നു ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുടുംബസംഗമം, നാലിന്‌ ദീപം തെളിക്കല്‍, എന്‍എസ്‌ നഴ്‌സിങ്‌ കോളേജ്‌ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവയുണ്ട്‌.17 നു രാവിലെ ഒമ്പതിന്‌ എന്‍.എസിന്റെ ഛായാചിത്രത്തില്‍ പുഷ്‌പാര്‍ച്ചനയുണ്ടാകും. 10നു ഗ്രാമീണസമ്പദ്‌ഘടനയിലും പ്രാദേശികവികസനത്തിലും സഹകരണസ്ഥാപനങ്ങളുടെ പങ്ക്‌ എന്ന സെമിനാര്‍ മുന്‍ ചീഫ്‌ സെക്രട്ടറി വി.പി. ജോയി ഉദ്‌ഘാടനം ചെയ്യും. വിഷായാവതരണവും അദ്ദേഹം നടത്തും. എന്‍.എസ്‌. സഹകരണമെഡിസിറ്റിയുടെ ഉടമസ്ഥസ്ഥാപനമായ കൊല്ലം ജില്ലാ ആശുപത്രിസഹകരണസംഘം (കെഡിസിഎച്ചഎസ്‌) പ്രസിഡന്റും മുന്‍എം.പി.യുമായ പി. രാേേജന്ദ്രന്‍ അധ്യക്ഷനായിരിക്കും. ദേശീയസഹകരണയൂണിയന്‍ മുന്‍ നിര്‍വാഹകസമിതിയംഗം എം. ഗംഗാധരക്കുറുപ്പ്‌, കൊല്ലംജില്ലാപഞ്ചായത്തുപ്രസിഡന്റ്‌ ഡോ. പി.കെ. ഗോപന്‍, തൊടിയൂര്‍ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ കെ.സി. രാജന്‍, കേരളാബാങ്ക്‌ ഡയറക്ടര്‍ അഡ്വ. ജി. ലാലു, വെളിനല്ലൂര്‍ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ പി. ആനന്ദന്‍, ഡ്രീംസ്‌ കൊട്ടിയം പ്രസിഡന്റ്‌ എസ്‌. ഫത്തഹുദ്ദീന്‍, സഹകരണവകുപ്പുജോയിന്റ്‌ഡയറക്ടര്‍ (കൊല്ലം) ജി. ബിന്ദു, കേരളകോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയന്‍ കൊല്ലംജില്ലാസെക്രട്ടറി എം.എസ്‌. ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും. കെഡിസിഎച്ച്‌എംസ്‌ വൈസ്‌പ്രസിഡന്റ്‌ എ. മാധവന്‍പിള്ള സ്വാഗതവും സെക്രട്ടറി പി. ഷിബു നന്ദിയും പറയും. രണ്ടിനു കലാപരിപാടികളാണ്‌.

വൈകിട്ട്‌ നാലിന്‌ സാഫല്യം – എന്‍എസ്‌ ജെറിയാട്രിക്‌ സെന്ററിന്റെ ഉദ്‌ഘാടനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. സഹകരണമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനായിരിക്കും. മന്ത്രി ജെ. ചിഞ്ചുറാണി എന്‍.എസ്‌. ആശുപത്രിക്ക്‌ ഐസിഎ അംഗത്വം കൈമാറും. എം. ഗംഗാധരക്കുറുപ്പ്‌ രചിച്ച സഹകരണപുസ്‌തകത്തിന്റെ പ്രകാശനവും ബെസ്റ്റ്‌ ഡോക്ടര്‍ പുരസ്‌കാരവിതരണവും മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. പി. രാജേന്ദ്രന്‍ പുസ്‌തകം ഏറ്റവാങ്ങും. ജെറിയാട്രി്‌ക സെന്റര്‍ നിര്‍മാണക്കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘത്തിനു മന്ത്രി ജെ. ചിഞ്ചുറാണി ഉപഹാരം നല്‍കും. യുഎല്‍സിസിഎസ്‌ ചെയര്‍മാനും റോബര്‍ട്ട്‌ ഓവന്‍ പുരസ്‌കാരജേതാവുമായ രമേശന്‍ പാലേരി ഉപഹാരം ഏറ്റുവാങ്ങും. എം. നൗഷാദ്‌ എം.എല്‍.എ, കൊല്ലംജില്ലാപഞ്ചായത്തുപ്രസിഡന്റ്‌ ഡോ. പി.കെ. ഗോപന്‍, നബാര്‍ഡ്‌ ചീഫ്‌ ജനറല്‍ മാനേജര്‍ ബൈജു എന്‍. കുറുപ്പ്‌, സിപിഐ(എം) കൊല്ലംജില്ലാസെക്രട്ടറി എസ്‌. സുദേവന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. മുഖത്തല ബ്ലോക്കുപഞ്ചായത്തുപ്രസിഡന്റ്‌ ബി. യശോദ, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തുപ്രസിഡന്റ്‌ ജി.എസ്‌. സിന്ധു, മയ്യനാട്‌ ഗ്രാമപഞ്ചായത്തുപ്രസിഡന്റ്‌ ജെ. ഷാഹിദ, സഹകരണസംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍ (കൊല്ലം) എം. അബ്ദുള്‍ഹലീം, കെഡിസിഎച്ച്‌എസ്‌ വൈസ്‌പ്രസിഡന്റ്‌ എ. മാധവന്‍്‌പിള്ള, ഭരണസമിതിയംഗങ്ങളായ സൂസന്‍കോടി, സി. ബാള്‍ഡ്വിന്‍, അഡ്വ. പി.കെ. ഷിബു, സെക്രട്ടറി പി. ഷിബു, കേരള കോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും.

 

സാധാരണക്കാര്‍ക്കു കുറഞ്ഞചെലവില്‍ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ 2006 ഫെബ്രുവരി 17ന്‌ ആരംഭിച്ചഎന്‍എസ്‌. ആശുപത്രിക്കു 19കൊല്ലംകൊണ്ടു രാജ്യത്തെ ഏറ്റവുംവലിയ സഹകരണആശുപത്രിയായി ഉയരാന്‍കഴിഞ്ഞെന്നു കെഡിസിഎച്ചഎസ്‌്‌ പ്രസിഡന്‍്‌ പി. രാജേന്ദ്രനും സെക്രട്ടറി പി. ഷിബുവും അറിയിച്ചു. എന്‍എസ്‌ ആയുര്‍വേദാശുപത്രി, എന്‍എസ്‌ നഴ്‌സിങ്‌ കോളേജ്‌, എന്‍എസ്‌ ഡ്രഗ്‌സ്‌്‌ ആന്റ്‌ സര്‍ജിക്കല്‍സ്‌, എന്‍എസ്‌ പോസ്‌റ്റ്‌ഗ്രാജ്വേറ്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌, എന്‍എസ്‌ ഡയഗ്നോസ്‌റ്റിക്‌ സെന്റര്‍, എന്‍എസ്‌ സഹകരണആശുപത്രി ശൂരനാട്‌ കേന്ദ്രം എന്നീ അനുബന്ധസ്ഥാപനങ്ങളും വാഹനാപകടത്തില്‍ അന്തരിച്ച പ്രമുഖസിപിഎം നേതാവ്‌ എന്‍. ശ്രീധരന്റെ സ്‌മാരകമായി പടുത്തുയര്‍ത്തിയ എന്‍. എസ്‌ ആശുപത്രിയുടെ ഭാഗമായുണ്ട്‌. മെഡിലാന്റ്‌ ലാന്റ്‌ കാമ്പസിലാണ്‌ 17ന്‌ ഉ്‌ഘാടനം ചെയ്യുന്ന സാഫല്യം എന്‍എസ്‌ ജെറിയാട്രിക്‌ സെന്റര്‍ നിര്‍മിച്ചിട്ടുള്ളത്‌. വയോജനങ്ങള്‍ക്കു ചികിത്സാപരിചരണങ്ങള്‍ നല്‍കുന്ന ഇവിടെ സ്‌പെഷ്യല്‍ അപ്പാര്‍ട്ടുമെന്റുകള്‍, ഫാമിലി അപ്പാര്‍ട്ടുമെന്റുകള്‍, ഡോര്‍മറ്ററി അടക്കമുള്ള സൗകര്യങ്ങള്‍, സോഷ്യല്‍ കിച്ചണ്‍, ഗ്രന്ഥശാല, തിയറ്റര്‍, നീന്തല്‍കുളം, പാര്‍ക്ക്‌, ഗസ്‌റ്റ്‌ റൂം, ഐസിയു സംവിധാനമടങ്ങിയ ഇന്‍ഹൗസ്‌ വൈദ്യസഹായം, സ്‌പെഷ്യല്‍ കെയര്‍ ടേക്കര്‍മാരുടെ സേവനം, യോഗാകേന്ദ്രം, മെഡിറ്റേഷന്‍ റൂം, മിയവാക്കി വനം, മീന്‍വളര്‍ത്തല്‍കേന്ദ്രം, കൃഷിഉദ്യാനം എന്നിവയുണ്ട്‌.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News