സഹകരണ പരിശീലന കൗണ്‍സിലില്‍ രജിസ്‌ട്രാര്‍, ഡയറക്ടര്‍, കണ്‍സള്‍ട്ടന്റ്‌ ഒഴിവുകള്‍

Deepthi Vipin lal

ദേശീയ സഹകരണ പരിശീലന കൗണ്‍സിലില്‍ (എന്‍സിസിടി) രജിസ്‌ട്രാറുടെയും ഡയറക്ടറുടെയും (ഫിനാന്‍സ്‌്) ഓരോ ഒഴിവുണ്ട്‌. മൂന്നുവര്‍ഷ ഡെപ്യൂട്ടേഷന്‍ നിയമനങ്ങളാണ്‌. പ്രായപരിധി 56 വയസ്സ്‌. രജിസ്‌ട്രാര്‍ നിയമനം പുണെ വൈകുണ്‌ഠമേത്ത ദേശീയസഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടിലായിരിക്കും. ഡയറക്ടര്‍ നിയമനം എന്‍സിസിടി ന്യൂഡല്‍ഹി ആസ്ഥാനത്തും. 55%മാര്‍ക്കോടെ ബിരുദാനന്തരബിരുദവും സൂപ്പര്‍വൈസറി തസ്‌തികയില്‍ 10വര്‍ഷത്തെ ഭരണപരിചയവുമുള്ളവര്‍ക്ക്‌ രജിസ്‌ട്രാര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം.പ്രവൃത്തിപരിചയത്തില്‍ അഞ്ചുവര്‍ഷം പിഎംഎല്‍-11 തലത്തിലായിരിക്കണം. ശമ്പളം 78800-209200രൂപ. അഡ്വാന്‍സ്‌ഡ്‌ അക്കൗണ്ടന്‍സി വിഷയമായി 55%മാര്‍ക്കോടെ ബിരുദാനന്തരബിരുദമോ എംബിഎയോ (ഫിനാന്‍സ്‌)ഐസിഎംഎയോ സിഎയോ ഉള്ളവര്‍ക്കു ഡയറക്ടര്‍ (ഫിനാന്‍സ്‌) തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. സൂപ്പര്‍വൈസറിതസ്‌തികയില്‍ (പിഎംഎല്‍ -11 തലം അല്ലെങ്കില്‍ തത്തുല്യം) അക്കൗണ്ട്‌സ്‌ കൈകാര്യം ചെയ്‌ത്‌ അഞ്ചുവര്‍ഷത്തെ പരിചയവും സര്‍ക്കാര്‍ധനകാര്യചട്ടങ്ങളില്‍ നല്ല അറിവും വേണം. രണ്ടുതസ്‌തികയിലേക്കും പ്രോപ്പര്‍ ചാനലിലാണ്‌ അപേക്ഷിക്കേണ്ടത്‌. ഫെബ്രുവരി 25നകം അപേക്ഷിക്കണം. കൂടുതല്‍വിവരം www.ncct.ac.in ല്‍ ലഭിക്കും.

കണ്‍സള്‍ട്ടന്റ്‌ (ഫിനാന്‍സ്‌ ആന്റ്‌ ഓഡിറ്റ്‌) തസ്‌തികയിലും ഒരു ഒഴിവുണ്ട്‌. ഇത്‌ വിരമിച്ചവര്‍ക്കുള്ള നിയമനമാണ്‌. ധനകാര്യച്ചട്ടങ്ങളിലും ഓഡിറ്റ്‌ നടപടിക്രമങ്ങളിലും നല്ല പരിചയവും സാമ്പത്തികകാര്യങ്ങളും ഓഡിറ്റും കൈകാര്യംചെയ്‌തുള്ള പരിചയസമ്പത്തും വേണം. സിഎയോ സിഎംഎയോ സിഎസോ ഉള്ളത്‌ അഭികാമ്യം. കംപ്‌ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ, ചീഫ്‌ കണ്‍ട്രോളര്‍ ഓഫ്‌ അക്കൗണ്ട്‌സ്‌, കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഡിഫന്‍സ്‌ അക്കൗണ്ടസ്‌, കേന്ദ്രസര്‍ക്കാര്‍സ്ഥാപനങ്ങള്‍, സംസ്ഥാനസര്‍ക്കാര്‍സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സ്വയംഭരണസ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍നിന്നു ലെവല്‍ 10 ശമ്പളനിരക്കിലുള്ള തസ്‌തികയില്‍നിന്നു വിരമിച്ചവരായിരിക്കണം. ഫെബ്രുവരി ഒമ്പതിനകം അപേക്ഷിക്കണം. പ്രായപരിധി 65 വയസ്സ്‌. രണ്ടുവര്‍ഷത്തേക്കാണു നിയമനം. ഇതിന്റെയും കൂടുതല്‍ വിവരം വെബ്‌സൈറ്റില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News