എന്‍.സി.സി.എഫില്‍ 27 ഒഴിവുകള്‍

Moonamvazhi

ദേശീയസഹകരണഉപഭോക്തൃഫെഡറേഷന്‍ (എന്‍സിസിഎഫ്‌) 27 തസ്‌തികകളിലേക്ക്‌ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ്‌ മാനേജര്‍, അക്കൗണ്ടന്റ്‌, ഹിന്ദി ഓഫീസര്‍ തസ്‌തികകളിലാണ്‌ ഒഴിവുകള്‍. ഡെപ്യൂട്ടി മാനേജര്‍ തസ്‌തികയില്‍ വിജിലന്‍സ്‌ വിഭാഗത്തില്‍ ഒന്നും ഹെഡ്‌ ക്വാര്‍ട്ടേഴ്‌സിലെ പിആന്‍എ വിഭാഗത്തില്‍ ഒന്നും അടക്കം രണ്ടൊഴിവാണുള്ളത്‌. അസിസ്റ്റന്റ്‌ മാനേജര്‍ തസ്‌തികയില്‍ വിജിലന്‍സ്‌ വിഭാഗത്തില്‍ രണ്ടും, പിആന്റ്‌ എ വിഭാഗത്തില്‍ രണ്ടും കൊച്ചിയിലും ചെന്നൈയിലും കാണ്‍പൂരിലും ഷിംലയിലും ലഖ്‌നൗവിലും മുംബൈയിലും റാഞ്ചിയിലും ജമ്മുവിലും വിസാഖിലും ഇന്‍ഡോറിലും ജയ്‌പൂരിലും ഗുവാഹതിയിലും ശ്രീനഗറിലും ഒന്നുവീതവുമായി 17 ഒഴിവാണുള്ളത്‌. അക്കൗണ്ടന്റ്‌ തസ്‌തികയില്‍ ചെന്നൈ, ഷിംല, പുണെ, ഇന്‍ഡോര്‍, നാസിക്ക്‌, ലഖ്‌നൗ, മുംബൈ ശാഖകളില്‍ ഓരോന്നുവീതം ആകെ ഏഴ്‌ ഒഴിവാണുള്ളത്‌. ഹിന്ദി ഓഫീസര്‍ തസ്‌തികയില്‍ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ ഒരൊഴിവാണുള്ളത്‌. ജൂണ്‍ 30നകം അപേക്ഷിക്കണം. ഡെപ്യൂട്ടിമാനേജരുടെ പ്രായപരിധി 50വയസ്സും മറ്റുള്ളവയുടെതു 40വയസ്സുമാണ്‌. നിര്‍ദിഷ്ടമാതൃകയില്‍ ഓഫീസ്‌ മുഖാന്തിരമാണ്‌ അപേക്ഷിക്കേണ്ടത്‌. ഡെപ്യൂട്ടേഷന്‍ നിയമനമായതിനാല്‍ സര്‍ക്കാരിതരജീവനക്കാരും സ്വകാര്യജീവനക്കാരും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരം nccf-india.com ല്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 388 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!