നബാര്‍ഡില്‍ ചീഫ് റിസ്‌ക് മാനേജര്‍
ദേശീയ കാര്‍ഷിക ഗ്രാമവികസനബാങ്കില്‍ (നബാര്‍ഡ്) ചീഫ് റിസ്‌ക് മാനേജരുടെ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണു നിയമനം. ഓണ്‍ലൈനായിമാത്രമേ അപേക്ഷിക്കാവൂ. ഫെബ്രുവരി 19നകം അപേക്ഷിക്കണം. www.nabard.org ലൂടെയാണ് അപേക്ഷിക്കേണ്ടത്. പ്രായം 52-62 വയസ്സ്. ധനശാസ്‌ത്രം, സ്ഥിതിവിവരശാസ്‌ത്രം, ഫിനാന്‍സ്, ബിസിനസ് എന്നിവയിലൊന്നില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ ഉണ്ടായിരിക്കണം. എംബിഎ, പി.ജി.ഡി.ഐ, സി.എ, സി.എസ് എന്നിവയുള്ളവര്‍ക്കും അപേക്ഷിക്കാം. റിസ്‌കാമാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കേഷന്‍ അഭികാമ്യം. ബാങ്കിങ്, ഫൈനാന്‍സ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ മൊത്തത്തില്‍ 20കൊല്ലത്തെയെങ്കിലും പരിചയം വേണം. ഇതില്‍ അഞ്ചുവര്‍ഷം സീനിയര്‍ മാനേജ്‌മെന്റ് തലത്തില്‍ റിസ്‌ക്‌മാനേജ്‌മെന്റുമായി (വായ്‌പാറിസ്‌ക് മാനേജ്‌മെന്റുമായും വിപണീറിസ്‌ക് മാനേജ്‌മെന്റുമായും ബന്ധപ്പെട്ടതാണെങ്കില്‍ കൂടുതല്‍ അഭികാമ്യം) ബന്ധപ്പെട്ടതായിരിക്കണം.
ചീഫ് റിസ്‌ക് ഓഫീസറായോ റിസ്‌ക്‌മാനേജ്‌മെന്റ് വിഭാഗം മേധാവിയായോ ഉള്ള പരിചയവും വിപണീറിസ്‌ക്, ലിക്വിഡിറ്റി റിസ്‌ക് ഓപ്പറേഷണല്‍ തുടങ്ങിയവയെക്കുറിച്ചു നല്ല ധാരണയും വന്‍പദ്ധതികളുടെ വിലയിരുത്തലിലും മേല്‍നോട്ടത്തിലും പരിചയവും അഭികാമ്യം. അപേക്ഷാഫീസായി 700രൂപയും അറിയിപ്പുഫീസായി 150രൂപയും അടക്കണം. പട്ടികജാതി-വര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അറിയിപ്പുഫീസ്‌മാത്രം അടച്ചാല്‍മതി. പ്രതിഫലം മാസം നാലുലക്ഷം രൂപ. രണ്ടുവര്‍ഷത്തേക്കാണു നിയമനം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. അപേക്ഷ അയക്കുന്നതുസംബന്ധിച്ച സംശയങ്ങള്‍ http://cgrs.ibps.in/ല്‍ തീര്‍ക്കാം.