എം.ദാസന്‍ സ്മാരക സഹകരണഇന്‍സ്റ്റിറ്റ്യൂട്ടിനും പരിശീലനച്ചുമതല

[mbzauthor]

ഹ്രസ്വകാല വായ്പാസംഘങ്ങളിലെ ജീവനക്കാര്‍ സ്ഥാനക്കയറ്റത്തിനു വിജയിച്ചിരിക്കേണ്ട ഹ്രസ്വകാല പരിശീലനം നല്‍കാന്‍ കോഴിക്കോട്ടുള്ള എം.ദാസന്‍ സ്മാരക സഹകരണ എഞ്ചിനിയറിങ്-വിവര സാങ്കേതികവിദ്യാഇന്‍സ്റ്റിറ്റ്യൂട്ടിനെയും (എം ഡിറ്റ്) ചുമതലപ്പെടുത്തി. നിലവില്‍ ഈ പരിശീലനം നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള തിരുവനന്തപുരം മണ്‍വിളയിലെ കാര്‍ഷിക സഹകരണസ്റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റ്യൂട്ട് (എ.സി.എസ്.ടി.ഐ), കണ്ണൂരെയും തിരുവനന്തപുരത്തെയും സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ (ഐ.സി.എം), ആലപ്പുഴ പുന്നപ്രയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിങ് ദി ബെസ്റ്റ് (കിംബ്), തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ കേരള സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്ര്യൂട്ട് ( കിക്മ) എന്നിവയ്ക്കു പുറമെയാണ് എം.ഡിറ്റിനെക്കൂടി ചുമതലപ്പെടുത്തിയിട്ടുള്ളത്.
കോഴ്‌സ്/പരിശീലനം 50% മാര്‍ക്കോടെ വിജയിക്കുന്നവര്‍ക്കേ പരിശീലനം പൂര്‍ത്തിയാക്കിയതിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ഇതിന്റെ പകര്‍പ്പു രജിസ്‌ട്രേര്‍ഡ് ആയി സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് അയക്കണം. അതിന്റെ അടിസ്ഥാനത്തില്‍ ലാണു സ്ഥാനക്കയറ്റ ശുപാര്‍ശ നല്‍കുക.

 

[mbzshare]

Moonamvazhi

Authorize Writer

Moonamvazhi has 338 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!