7സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി; മൂന്നിടത്തു ലിക്വഡേറ്ററായി

Moonamvazhi

ആലപ്പുഴ ജില്ലയിൽ ഏഴു സഹകരണസംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. ആലപ്പുഴ,മലപ്പുറം,കൊല്ലംജില്ലകളില്‍ ഓരോസംഘങ്ങളില്‍ ലിക്വിഡേറ്ററെ നിയമിച്ചു. വിവിധജില്ലകളിലായി ഒമ്പതുസംഘങ്ങളില്‍ ക്ലെയിംനോട്ടീസുകളും വിജ്ഞാപനം ചെയ്‌തു.ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്ന്‌ ആലപ്പുഴജില്ലയിലെ ഹരിപ്പാട്‌ റീജിയണല്‍ അഗ്രികള്‍ച്ചര്‍ ക്രെഡിറ്റ്‌ സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ 1970), ചെറിയനാട്‌ പഞ്ചായത്ത്‌ കണ്‍സ്യൂമര്‍ സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ എ 1037), ആലപ്പുഴ എസ്‌.സി.എസ്‌.ടി. ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ എ835), കായംകുളം കക്കാവ്യവസായസഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ എ955), ഓണാട്ടുകര അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ്‌ മാര്‍ക്കറ്റിങ്‌ ആന്റ്‌ പ്രോസസിങ്‌ സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ 1090), തുറവൂര്‍ വനിതാകണ്‍സ്യൂമര്‍ സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ എ 1017), ആലപ്പുഴ ഡിസ്‌ട്രിക്ട്‌ ഫാം എംപ്ലോയീസ്‌ സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം എ 869) രജിസ്‌ട്രേഷനാണു റദ്ദാക്കിയത്‌.

ആലപ്പുഴജില്ലയില്‍ കുട്ടനാട്ടിലെ ജീവന്‍ മാര്‍ക്കറ്റിങ്‌ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ 1085) ലിക്വിഡേറ്ററായി കുട്ടനാട്‌ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ തകഴി യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, കൊല്ലംജില്ലയില്‍ ക്യു 1083 കുളത്തൂപ്പുഴ കണ്‍സ്യൂമര്‍ സഹകരണസംഘത്തിന്റെ ലിക്വിഡേറ്ററായി പുനലൂര്‍ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ അഞ്ചല്‍ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്‌ ഗ്രൂപ്പ്‌ പ്രൈമറി സ്‌കൂള്‍ സഹകരണസംഘം ക്ലിപ്‌തം നമ്പര്‍ എം 138ന്റെ ലിക്വിഡേറ്ററായി പൊന്നാനി അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ ഓഫീസിലെ അണ്ടത്തോട്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും നിയമിച്ചു.

ലിക്വിഡേഷനിലുള്ള തൃശ്ശൂര്‍ ജില്ലയിലെ മണലൂര്‍ സിവിസിഎസ്‌ ലിമിറ്റഡ്‌ നമ്പര്‍ 65ല്‍നിന്ന്‌ ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ രണ്ടുമാസത്തിനകം അറിയിക്കണമെന്നു ലിക്വിഡേറ്ററായ തൃശൂര്‍ കയര്‍ പ്രോജക്ട്‌ ഓഫീസിലെ ലിക്വിഡേഷന്‍ ഇന്‍സ്‌പെക്ടര്‍ ഡിസംബര്‍ 23ലെ ഗസറ്റില്‍ വിജ്ഞാപനം ചെയ്‌തു.

പത്തനംതിട്ടജില്ലയിലെ പുതുക്കട ക്ഷീരോല്‍പാദകസഹകരണസംഘംക്ലിപ്‌തം മ്പര്‍ പിറ്റി 41(ഡി) ആപ്‌കോസിന്റെയും ആങ്ങാമൂഴി ക്ഷീരോല്‍പാദകസഹകരണസംഘം ക്ലിപ്‌തം നമ്പര്‍ പിറ്റി 71 (ഡി) ആപ്‌കോസിന്റെയും,വെണ്‍കുറിഞ്ഞി ക്ഷീരോല്‍പാദകസഹകരണസംഘം ക്ലിപ്‌തം നമ്പര്‍ പിറ്റി 145(ഡി) ആപ്‌കോസിന്റെയും, തെക്കേപ്പുറം ക്ഷീരോല്‍പാദകസഹകരണസംഘം ക്ലിപ്‌തം നമ്പര്‍ പിറ്റി 176(ഡി) ആപ്‌കോസിന്റെയും ലിക്വിഡേറ്ററായ റാന്നി ബ്ലോക്ക്‌ ക്ഷീരവികസനയൂണിറ്റ്‌ ഓഫീസിലെ ക്ഷീരവികസനഓഫീസറും ഇത്തരമൊരു അറിയിപ്പ്‌ ഡിസംബര്‍ 23ലെ ഗസറ്റില്‍ വിജ്ഞാപനം ചെയ്‌തിട്ടുണ്ട്‌. സംഘത്തിലേക്കു പണമടക്കാനുള്ളവര്‍ രണ്ടുമാസത്തിനകം നേരില്‍തന്നു രശീതു വാങ്ങണമെന്നും ഈ വിജ്ഞാപനങ്ങളിലുണ്ട്‌.എറണാകുളംജില്ലയിലെ ആലങ്ങാട്‌ കൈത്തറിനെയ്‌ത്ത്‌സഹകരണസംഘം ക്ലിപ്‌തം നമ്പര്‍ എച്ച്‌ 96ന്റെ ലിക്വിഡേറ്റര്‍ മൂവാറ്റുപുഴ താലൂക്ക്‌ വ്യവസായഓഫീസിലെ ജൂനിയര്‍ സഹകരണഇന്‍സ്‌പെക്ടറും (ജനറല്‍) സംഘത്തില്‍നിന്ന്‌ ആര്‍ക്കെങ്കിലും എന്തെങ്കിലും കിട്ടാനുണ്ടെങ്കില്‍ 60ദിവസത്തിനകം അറിയിക്കണമെന്നും സംഘത്തിലേക്കു പണമടക്കാനുള്ളവര്‍ നേരിട്ടുവന്ന്‌ അടച്ചു രശീത്‌ വാങ്ങണമെന്നും ഡിസംബര്‍ 23ലെ ഗസറ്റില്‍ അറിയിച്ചിട്ടുണ്ട്‌.

കോട്ടയംജില്ലയില്‍ കോട്ടയം ഇന്‍കംടാക്‌സ്‌ എംപ്ലോയീസ്‌ സഹകരണസംഘം ക്ലിപ്‌തം നമ്പര്‍ കെ. 832ല്‍നിന്നും, ശ്രീവിദ്യാധിരാജ വിദ്യാഭവന്‍ ഹൈസ്‌കൂള്‍ സഹകരണസംഘം കെ 658ല്‍നിന്നും ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ 60ദിവസത്തിനകം അറിയിക്കണമെന്നും സംഘത്തിലേക്ക്‌ ആരെങ്കിലും പണമടക്കാനുണ്ടെങ്കില്‍ ഒരുമാസത്തിനകം അടക്കണമെന്നും ലിക്വിഡേറ്ററായ കോട്ടയം സഹകരണസംഘം അസിസ്‌റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ കോട്ടയം യൂണിറ്റ്‌ ഇന്‍സ്‌പെക്ടര്‍ ഡിസംബര്‍ 30ലെ ഗസറ്റില്‍ അറിയിച്ചു.

മലപ്പുറംജില്ലയിലെ ചെനക്കലങ്ങാടി ക്ഷീരോല്‍പാദകസഹകരണസംഘം ക്ലിപ്‌തം നമ്പര്‍ എം 204ഡി ആപ്‌കോസിനെ സംബന്ധിച്ച്‌ ആര്‍ക്കെങ്കിലും അവകാശവാദമുണ്ടെങ്കില്‍ 60ദിവസത്തിനകം അറിയിക്കണമെന്നു ലിക്വിഡേറ്ററായ പരപ്പനങ്ങായി ക്ഷീരവികസനയൂണിറ്റിലെ ഡയറി ഫാം ഇന്‍സ്‌ട്രക്ടറും അറിയിച്ചിട്ടുണ്ട്‌.

 

Moonamvazhi

Authorize Writer

Moonamvazhi has 851 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!