കുത്തിയതോട് അര്‍ബന്‍സംഘം വാര്‍ഷികം നടത്തി.
ആലപ്പുഴജില്ലയിലെ അരൂര്‍ കുത്തിയതോട് അര്‍ബന്‍ സഹകരണസംഘത്തിന്റെ വാര്‍ഷികസമ്മേളനം നടത്തി. പ്രസിഡന്റ് സി.ബി. ചന്ദ്രബാബു അധ്യക്ഷനായി. വിദ്യാഭ്യാസപുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു. മുതിര്‍ന്ന അംഗം പി.എ. ജോര്‍ജിനെ പൊന്നാടയണിയിച്ചു. ഭരണസമിതിയംഗങ്ങളായ പി.ഡി. രമേശന്‍, എം.വി. ആണ്ടപ്പന്‍, റാഫി ബിജു, സെക്രട്ടറി ബി.എന്‍. ശ്യാം എന്നിവര്‍ സംസാരിച്ചു. 69ലക്ഷം രൂപ മിച്ചമുള്ള രണ്ടുകോടി 35ലക്ഷംരൂപയുടെ ബജറ്റ് അംഗീകരിച്ചു.