കേരളബാങ്ക് അറ്റന്റന്റ്: പ്രമാണപരിശോധന 19നും 20നും
കേരളബാങ്കില്‍ ഓഫീസ് അറ്റന്റന്റ് പാര്‍ട്ട് II (സൊസൈറ്റി കാറ്റഗറി) കാറ്റഗറി നമ്പര്‍ 066/2024 തസ്‌തികയിലേക്കു കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഗസ്റ്റ് ഏഴിനു പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയില്‍ ഉള്ള ഉദ്യോഗാര്‍ഥികളുടെ പ്രമാണ പരിശോധന ഓഗസ്‌റ്റ് 19, 20 തിയതികളില്‍ രാവിലെ 10.30നന് തിരുവനന്തപുരത്തു പട്ടത്തുള്ള കേരളപബ്ലിക് സര്‍വീസ് കമ്മീഷന്‍ ആസ്ഥാനത്തെ ഡോ. ബി.ആര്‍. അംബേദ്‌കര്‍ ഹാളില്‍/ട്രെയിനിങ് ഹാളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈല്‍ മെസ്സേജ്, എസ്.എം.എസ്.എന്നിവയിലെ നിര്‍ദേശങ്ങള്‍ പ്രകാരം ഹാജരാകണം.