കേരളബാങ്ക് ഓഫീസ് അറ്റന്റന്റ്: സാധ്യതാപ്പട്ടികയായി
കേരളബാങ്കില്‍ ഓഫീസ് അറ്റന്റന്റ് (കാറ്റഗറി നമ്പര്‍ 065/2024) തസ്‌തികയിലേക്ക് 2024 ഒക്ടോബര്‍ 26നു നടത്തിയ ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരുടെ പട്ടിക പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിന്‍ലിസ്റ്റില്‍ 735 പേരും സപ്ലിമെന്ററി ലിസ്‌്‌റ്റില്‍ 773 പേരും ഭിന്നശേഷിലിസ്റ്റില്‍ 32 പേരും ഉള്‍പ്പെടെ 1540പേരാണു ലിസ്റ്റിലുള്ളത്. 83.33 മാര്‍ക്കും അതിനുമുകളിലും ലഭിച്ചവരാണു മെയിന്‍ലിസ്റ്റില്‍. പ്രൊഫൈല്‍ മെസ്സേജിലും എസ്‌എംഎസ്സിലും അറിയിക്കുന്ന മുറയ്‌ക്കു സാധ്യതാലിസ്‌റ്റിലുള്ളവര്‍ ഒറിജിനല്‍ രേഖകള്‍ നേരിട്ട് ഒറ്റത്തവണപരിശോധനക്കു കൊണ്ടുവരണം. പുനര്‍മൂല്യനിര്‍ണയം അനുവദിക്കില്ല. റാങ്കുലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം ഉത്തരക്കടലാസ് റീച്ചെക്ക് ചെയ്യാം. ഒബിസിക്കാര്‍ നിര്‍ദിഷ്ടക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും പട്ടികജാതി-വര്‍ഗക്കാര്‍ തഹസീല്‍ദാരുടെ പദവിയില്‍ കുറയാത്ത റവന്യൂഅധികാരിയില്‍നിന്നുള്ള ജാതിസര്‍ട്ടിഫിക്കറ്റും സാമ്പത്തികപിന്നാക്കവിഭാഗക്കാര്‍