കേരളബാങ്കിന്റെ ഗ്രേഡ് ഉയര്‍ത്തി
നബാര്‍ഡ് കേരളബാങ്കിന്റെ ഗ്രേഡ് സി യില്‍നിന്നു ബി യിലേക്ക് ഉയര്‍ത്തി. സഹകരണമന്ത്രി വി.എന്‍. വാസവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്. കിട്ടാക്കടത്തിന്റെ അളവു കൂടിയതിനാല്‍ സി ഗ്രേഡ് ആക്കിയിരുന്നു. നബാര്‍ഡ് ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. അറ്റലാഭത്തിലാക്കാനും നിഷ്‌ക്രിയആസ്‌തി ഏഴുശതമാനത്തില്‍ താഴെയാക്കാനും തീവ്രശ്രമം നടത്തുന്നു. മാര്‍ച്ചോടെ വായ്‌പ 52000 കോടി കവിയും. 2024-25ല്‍ 18000 കോടിയിലേറെ വായ്‌പ നല്‍കി. മുന്‍വര്‍ഷത്തെക്കാള്‍ 2000 കോടി കൂടുതലാണിത്. ജനുവരിയില്‍ വായ്‌പാബാക്കിനില്‍പ് 50000 കോടി കവിഞ്ഞിരുന്നു. നെല്‍കര്‍ഷകര്‍ക്കു നെല്ലളക്കുന്ന അന്നുതന്നെ പണം നല്‍കുന്ന രീതിയില്‍ പിആര്‍എസ് വായ്‌പ പൂര്‍ണമായി കേരളബാങ്കിലൂടെ നല്‍കാന്‍ സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചു. എം.എസ്.എം.ഇ. മേഖലയില്‍ 20242-25ല്‍ 1556 കോടി വായ്‌പ നല്‍കി. അടുത്തസാമ്പത്തികവര്‍ഷം ഈയിനത്തില്‍ 50000വായ്‌പകള്‍ നല്‍കി ഒരുലക്ഷം തൊഴിലവസരം സൃഷ്ടിക്കും. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ സഞ്ചിതനഷ്ടം പൂര്‍ണമായി നികത്തും. ബാങ്ക് പ്രസിഡന്റ്‌് ഗോപി കോട്ടമുറിക്കല്‍ , വൈസ്‌പ്രസിഡന്റ് എം.കെ. കണ്ണന്‍, ചെയര്‍മാന്‍ വി. രവീന്ദ്രന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം ചാക്കോ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.