കെ.സി.ഇ.യു. പണിമുടക്കുനോട്ടീസ് നല്‍കി
സഹകരണമേഖലയെ സംരക്ഷിക്കണമെന്നും സഹകരണ ജീവനക്കാരുടെ അവകാശങ്ങള്‍ പരിരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ഫെബ്രുവരി 25നു നടത്തുന്ന പണിമുടക്കിന്റെയും സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെയും ധര്‍ണയുടെയും മുന്നോടിയായി പണിമുടക്കുനോട്ടീസ് നല്‍കുന്നതിന്റെ ആലപ്പുഴജില്ലാതലഉദ്‌ഘാടനം കേരളബാങ്ക് ഭരണസമിതിയംഗവും കായംകുളം വില്ലേജ് സഹകരണബാങ്ക് പ്രസിഡന്റുമായ പി. ഗാനകുമാറിനു നോട്ടീസ് നല്‍കി കെ.സി.ഇ.യു. ആലപ്പുഴ ജില്ലാസെക്രട്ടറി മനുദിവാകരന്‍ നിര്‍വഹിച്ചു. എസ്.പ്രിയ, ആര്‍.ബിജു, ഉപേന്ദ്രന്‍, സുബാഷ്, ശ്രീകുമാര്‍, ജ്യോതിലക്ഷ്‌മി എന്നിവര്‍ സംസാരിച്ചു.
