സഹകരണരംഗത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യണം: കെ സി ഇ സി
സഹകരണ ജീവനക്കാരുടെയും സ്ഥാപനങ്ങളുടെയും പ്രശ്നങ്ങൾ അടിയന്തരമായി ജീവനക്കാരുടെ പ്രതിനിധികളുമായി ചർച്ച ചെയ്യണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എ ഐ ടി യു സി) നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കെ ജി ശിവാനന്ദൻ ആവശ്യപ്പെട്ടു. കെ സി ഇ സി സംസ്ഥാന പ്രസിഡന്റ് വി എം അനിൽ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി വിൽസൺ ആന്റണി സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ബെൻസി തോമസ്, പ്രകാശ് ലക്ഷ്മണൻ, എ എസ് സുരേഷ് ബാബു, ബി സുകുമാരൻ, വിഎസ് ജയകുമാർ, പി പ്രകാശ് എന്നിവർ സംസാരിച്ചു. നേതാക്കളായ എസ് ആർ ഉണ്ണികൃഷ്ണൻ,കെ സിദ്ദിഖ്,ബോബി മാത്തുണ്ണി,ആർ പ്രദീപ്, എം ജി ജയൻ, എം വിനോദൻ, സി ആർ രേഖ എന്നിവർ നേതൃത്വം നൽകി.