കണ്ണൂര്‍ ഐസിഎമ്മില്‍ ജിഎസ്‌ടി-ആദായനികുതി പരിശീലനം
കണ്ണൂര്‍ സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (ഐസിഎം കണ്ണൂര്‍) ഡിസംബര്‍ മുപ്പത്തിയൊന്നിനും ജനുവരി ഒന്നിനും സഹകരണസ്ഥാപനങ്ങളുടെ ജിഎസ്‌ടിയും ആദായനികുതിയും ടിഡിഎസും സംബന്ധിച്ച കാര്യങ്ങളെപ്പറ്റി പരിശീലനം സംഘടിപ്പിക്കും. ജിഎസ്‌ടി രജിസ്‌ട്രേഷന്‍, ഇളവുകള്‍, നികുതിനിരക്ക്. കെജിഎസ്‌ടി, സിജിഎസ്‌ടി, ഐജിഎസ്‌ടി, കോമ്പോസിഷന്‍ സ്‌കീം, ജിഎസ്‌ടിയുമായി ബന്ധപ്പെട്ട കണക്കുപുസ്‌തകങ്ങളും രേഖകളും സൂക്ഷിക്കല്‍, ബാധ്യതാരജിസ്റ്റര്‍, ക്യാഷ് ലെഡ്‌ജര്‍, വായ്‌പാലെഡ്‌ജര്‍, പേമെന്റ് ബില്ലിങ്, ഐടിസി മെക്കാനിസം, അക്കൗണ്ടി രീതികള്‍, സെറ്റ് ഓഫ് ചട്ടങ്ങള്‍, അടുത്തകാലത്തു സഹകരണസ്ഥാപനങ്ങള്‍ക്കുണ്ടായ ജിഎസ്‌ടി പ്രശ്‌നങ്ങള്‍, സഹകരണവായ്‌പാസ്ഥാപനങ്ങള്‍്‌ക്കു ബാധകമായ ആദായനികുതിനിയമത്തെക്കുറിച്ചുള്ള അവലോകനം, ജിഎസ്‌ടിയും ടിഡിഎസുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ കോടതിവിധികളുടെ കാര്യങ്ങള്‍ തുടങ്ങിയവ വിശദീകരിക്കപ്പെടും. കൂടുതല്‍ വിവരം 9995741042 എന്ന നമ്പരില്‍ കിട്ടും.


