കേരളബാങ്കില്‍നിന്നു വിരമിച്ചവര്‍ക്ക് ഐഡി കാര്‍ഡ് നല്‍കും.
കേരളബാങ്കില്‍നിന്നു വിരമിച്ചവര്‍ക്ക് ഐഡി കാര്‍ഡ് നല്‍കാന്‍ തീരുമാനമായി. അവര്‍ ആവശ്യപ്പെട്ടാല്‍ കാര്‍ഡ് നല്‍കും. കാര്‍ഡില്‍ സ്ഥാപനത്തിനുവേണ്ടി ഔദ്യോഗികമായി ഒപ്പുവയ്‌ക്കാന്‍ ആസ്ഥാനഓഫീസില്‍ മനുഷ്യവിഭവശേഷിവിഭാഗം ജനറല്‍ മാനേജരെയും റീജിയണല്‍ ഓഫീസുകളുടെ പരിധികളില്‍ അതാത് റീജിയണല്‍ ജനറല്‍ മാനേജര്‍മാരെയും ചുമതപ്പെടുത്തി. നിര്‍ദിഷ്ടമാതൃകയില്‍ വിവരങ്ങള്‍ പൂരിപ്പിച്ചശേഷം ജനറല്‍മാനേജര്‍ സാക്ഷ്യപ്പെടുത്തിയാണു കാര്‍ഡു നല്‍കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടത്. സ്ഥിരംജീവനക്കാരുടെ കാര്‍ഡിന്റെ മാതൃകയില്‍തന്നെയാവും വിരമിച്ചവരുടെയും കാര്‍ഡ്. തസ്‌തികയുടെ പേരിന്റെ കൂടെ റിട്ടയേര്‍ഡ് എന്നു രേഖപ്പെടുത്തും. മറുഭാഗത്തു വിരമിച്ച തിയതിയുമുണ്ടാകും. കടുംപച്ചനിറത്തിലുള്ളതായിരിക്കും