സഹകരണസംഘം പ്രസിഡന്റിന് ഡോക്ടറേറ്റ്
തൃക്കുന്നപ്പുഴ മല്‍സ്യത്തൊഴിലാളിസഹകരണസംഘം പ്രസിഡന്റ് തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി മൂന്നുതെങ്ങില്‍ എം.പി. പ്രവീണ്‍ കൊച്ചി സര്‍വകലാശാല സ്‌കൂള്‍ ഓഫ് മറൈന്‍സയന്‍സസില്‍നിന്നു പി.എച്ച്‌ഡി നേടി. പരമ്പരാഗതമല്‍സ്യബന്ധനമേഖലയിലെ ഉപജീവനവെല്ലുവിളികള്‍ എന്ന വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫ. ഷിബു എ.വി.യുടെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. യൂത്തുകോണ്‍ഗ്രസ് ആലപ്പുഴ ജില്ലാപ്രസിഡന്റാണ്. കെ.എസ്.യു. ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നിട്ടുണ്ട്. എടത്വ സെന്റ് അലോഷ്യസ് കോളേജില്‍നിന്നു ബിരുദവും സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സസില്‍നിന്നു ബിരുദാനന്തബിരുദവും നേടി. കുസാറ്റ് സെനറ്റംഗമായിരുന്നു. വിവിധസ്ഥാപനങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയും പ്രോജക്ട് ഓഫീസറുമായിരുന്നു. ചെമ്മീന്‍പീലിങ് ഷെഡ് നടത്തുന്നുണ്ട്. ഭാര്യ നിഷ (അസിസ്റ്റന്റ് എഞ്ചിനിയര്‍, കെ.എസ്.ഇ.ബി) മകന്‍:പ്രയാഗ്. അച്ഛന്‍: പദ്‌മജന്‍. അമ്മ:പ്രഭ.