പെന്‍ഷന്‍ പ്രൊഫോര്‍മ വിവരങ്ങള്‍ ഇന്നുമുതലുള്ള സിറ്റിങ്ങില്‍ ഹാജരാക്കണം
സഹകരണപെന്‍ഷന്‍കാരുടെ നിശ്ചിതപ്രൊഫോര്‍മപ്രകാരമുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട സ്ഥാപനാധികാരികള്‍ അതാതു ജില്ലകളിലെ പെന്‍ഷന്‍ബോര്‍ഡ് സിറ്റിങ്ങില്‍ ഹാജരാക്കണമെന്നു ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. ലൈഫ് സര്‍ട്ടിഫിക്കറ്റ് ജീവന്‍രേഖവഴിയാക്കാനാണിത്. ജനുവരിമൂന്നിനു കല്‍പറ്റസര്‍വീസ് സഹകരണബാങ്ക് ഹാളിലും, നാലിനു മാനന്തവാടി ഫാര്‍മേഴ്‌സ് സഹകരണബാങ്ക് ഹാളിലും, ആറിനു കാസര്‍കോഡ് കേരളബാങ്ക് ഹാളിലും, ഏഴിനു നീലേശ്വരം സര്‍വീസ് സഹകരണബാങ്ക് ഹാളിലും, എട്ടിനു തളിപ്പറമ്പ സര്‍വീസ് സഹകരണബാങ്ക് ഹാളിലും ഒമ്പതിനു പത്തിനും കണ്ണൂര്‍ ടൗണ്‍ സര്‍വീസ് സഹകരണബാങ്ക് ഹാളിലുമാണു സിറ്റിങ്.