സഹകരണഎക്‌സ്‌പോ: സ്വാഗതസംഘം രൂപവല്‍കരണം 19ന്‌

Deepthi Vipin lal

സഹകരണവകുപ്പിന്റെ സഹകരണഎക്‌സ്‌പോയുടെ മൂന്നാംഎഡീഷന്റെ നടത്തിപ്പിനുള്ള സ്വാഗതസംഘം രൂപവല്‍കരണയോഗം ഫെബ്രുവരി 19നു വൈകിട്ട്‌ അഞ്ചിനു തിരുവനന്തപുരം ഡിപിഐ ജങ്‌ഷനിലുള്ള ജവഹര്‍ സഹകരണഭവന്റെ ഒന്നാംനിലയിലുള്ള ഓഡിറ്റോറിയത്തില്‍ ചേരും. സഹകരണമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനാവും. ഏപ്രില്‍ 21മുതല്‍ 30വരെ തിരുവനന്തപുരം കനകക്കുന്നു കൊട്ടാരത്തിലാണ്‌ ഈ വര്‍ഷത്തെ എക്‌സ്‌പോ. സഹകരണസംഘങ്ങളുടെ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം, വിപണനം, സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രവും വികാസപരിണാമങ്ങളും ജനകീയപദ്ധതികളും വ്യക്തമാക്കുന്ന പവലിയന്‍, ഇന്ത്യയിലെയും മറ്റ്‌ ഏഷ്യന്‍രാജ്യങ്ങളിലെയും സഹകരണമാതൃകകള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, അന്താരാഷ്ട്ര സഹകരണവര്‍ഷാചരണത്തോടനുബന്ധിച്ചുള്ള സെമിനാറുകള്‍, സാംസ്‌കാരികപരിപാടികള്‍, ഭക്ഷ്യമേള, ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കല്‍, പുസ്‌തകപ്രകാശനങ്ങള്‍ തുടങ്ങിയവ എക്‌സ്‌പോയില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News