സഹകരണ ആര്‍ബിട്രേഷന്‍ കോടതി കോഴിക്കോട്ട് പുന:സ്ഥാപിക്കണം
കോഴിക്കോട് ആസ്ഥാനമായി തുടങ്ങിയ സഹകരണ ആര്‍ബിട്രേഷന്‍ കോടതി തിരുവനന്തപുരത്തേക്ക് മാറ്റി സ്ഥാപിച്ച ഉത്തരവ് പുന:പരിശോധിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്‍റര്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ.ഹനീഫ പെരിഞ്ചീരി, സംസ്ഥാന സെക്രട്ടറി എന്‍.ഭാഗ്യനാഥ്, വര്‍ക്കിംഗ് പ്രസിഡന്‍റ് ഇസ്മായില്‍ കാവുങ്ങല്‍ എന്നിവർ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനപ്രകാരം 2009 ല്‍ സ്ഥാപിച്ച ആര്‍ബിട്രേഷന്‍ കോടതിയുടെ പരിധി തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴു് ജില്ലകളാണ്. ബാക്കി ജില്ലകൾക്കായി തിരുവനന്തപുരത്ത് ആർബിട്രേഷൻ കോടതിയുണ്ട്.
സഹകരണ ജീവനക്കാരുടെയും സഹകാരികളുടെയും ധനപരമല്ലാത്ത തര്‍ക്കങ്ങള്‍ ആര്‍ബിട്രേഷന്‍ കോടതി യാണ് പരിഹരിക്കുന്നത്. സീനിയോരിറ്റി, സ്ഥാനകയറ്റം, ശിക്ഷാ നടപടികള്‍, തെരഞ്ഞെടുപ്പ് തര്‍ക്കങ്ങള്‍ തുടങ്ങിയവ ഇതില്‍ പെടുന്നു.സഹകരണ നിയമ ഭേദഗതി പ്രകാരം ജുഡീഷ്യല്‍ സര്‍വ്വീസില്‍ മുന്‍സിഫ് മജിസ്ട്രേറ്റ് റാങ്കിന് മുകളിലുള്ളയാളായിരിക്കണം ഈ കോടതിയിൽ അധ്യക്ഷത വഹിക്കേണ്ടത്.
കോഴിക്കോട് സഹകരണഅർബി ട്രേഷൻ കോടതി ഇല്ലെങ്കിൽ കാസര്‍ഗോഡ് മുതലുള്ള എല്ലാ ജില്ലക്കാരും തിരുവനന്തപുരം ആസ്ഥാനമായ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കേണ്ടി വരും. അത് സഹകാരികള്‍ക്കും ജീവനക്കാര്‍ക്കും വലിയ സാമ്പത്തിക നഷ്ടവും സമയനഷ്ടവും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാക്കും.26,000 ത്തിലധികം സഹകരണ സംഘങ്ങള്‍ കേരളത്തിലുണ്ട്. സംസ്ഥാനത്തെ ജനസംഖ്യ യിൽ ഭൂരിപക്ഷവും ഏതെങ്കിലും സഹകരണ സംഘങ്ങളിലെ അംഗങ്ങളാണ്. സഹകാരികള്‍ക്കും ജീവനക്കാര്‍ക്കും ഉണ്ടാകുന്ന പ്രയാസങ്ങള്‍ ഇല്ലാതാക്കാൻ കോഴിക്കോട് ഉ ണ്ടായിരുന്ന ആര്‍ബിട്രേഷന്‍ കോടതി പുന:സ്ഥാപിക്കാന്‍ സര്‍ക്കാർ അടിയന്തിര നടപടി സ്വീകരിക്കണ മെന്നാണ് നിവേദനത്തിലെ ആവശ്യം.