കേപ് എഞ്ചിനിയറിങ് പ്രവേശനo:അപാകം തിരുത്തണം
പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള സഹകരണഅക്കാദമിയുടെ (കേപ്) എഞ്ചിനിയറിങ് കോളേജുകളില്‍ സഹകരണവകുപ്പുജീവനക്കാരുടെയും, സഹകരണസംഘം രജിസ്‌ട്രാറുടെ കീഴിലുള്ള സംഘങ്ങളിലെയും ബാങ്കുകളിലെയും മറ്റുസ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളുടെയും മക്കള്‍ക്കുള്ള സീറ്റുകളിലേക്ക് അപേക്ഷിച്ചവര്‍ അപേക്ഷയില്‍ ന്യൂനതയുണ്ടെങ്കില്‍ 22നു വൈകിട്ട് നാലിനകം പരിഹരിക്കണം. പ്രവേശനപരീക്ഷാകമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഇതു പരിഹരിക്കാം. KEAM 2025 Candidate Portal ലിങ്കില്‍ അപേക്ഷാനമ്പരും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യുമ്പോള്‍ പ്രൊഫൈല്‍പേജ് കാണാം. ന്യൂനതയുണ്ടെങ്കില്‍ പ്രൊഫൈല്‍ പേജിലെ Memo details എന്ന മെനുവില്‍ ക്ലിക്ക് ചെയ്‌താല്‍ ന്യൂനതയെപ്പറ്റിയുള്ള വിവരം കാണാം. അതു പരിഹരിക്കാനുള്ള രേഖകള്‍ ഓണ്‍ലൈനായി 22നു വൈകുന്നേരം നാലിനകം അപ് ലോഡ് ചെയ്യണം. പിന്നീട് അവസരം കിട്ടില്ല. രേഖകളും സര്‍ട്ടിഫിക്കറ്റുകളും പ്രവേശനപരീക്ഷാകമ്മീഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല. വിശദവിവരങ്ങള്‍ പ്രവേശനപരീക്ഷാകമ്മീഷണറുടെ വെബ്‌സൈറ്റിലെ ജൂലൈ 14ലെ വിജ്ഞാപനത്തിലുണ്ട്. ഹെല്‍പ് ലൈന്‍ നമ്പരുകള്‍ 0471 – 2332120, 2338487.