കൊടുവായൂർ എച്ച് എസ് എസ്സിൽ കാൻസർ ബോധവൽകരണ ക്ലാസ്സ്
കോഴിക്കോട് എം വി ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും കൊടുവായൂർ സർക്കാർ ഹയർ സെക്കന്ററി സ്കൂളും സംയുക്തമായി ജനുവരി ആറു തിങ്കളാഴ്ച രാവിലെ 10.30ന് കൊടുവായൂർ സർക്കാർ ഹയർ സെക്കന്ററി സ്കൂളിൽ കാൻസർ ബോധവൽകരണ ക്ലാസ്സ് നടത്തും.എം വി ആർ കാൻസർ സെന്റർ ഡയറക്ടർ സി ഇ ചാക്കുണ്ണി ഉത്ഘാടനം ചെയ്യും.പി ടി എ പ്രസിഡന്റ് കെ രവിചന്ദ്രൻ അധ്യക്ഷനാവും. എം വി ആർ കാൻസർ സെന്റർ കമ്മ്യൂണിറ്റി ഓൺകോളജി വിഭാഗം മേധാവി ഡോ. നിർമൽ സി ക്ലാസ്സ് നയിക്കും.