സഹകരണജീവനക്കാര്‍ക്ക് 8.33%ബോണസ്
എല്ലാ സഹകരണസംഘവും ലാഭനഷ്ടം നോക്കാതെ മാസവേതനം പരമാവധി 7000രൂപ എന്നു കണക്കാക്കി ജീവനക്കാര്‍ക്കു 2024-25ലെ മൊത്തം വാര്‍ഷികവേതനത്തിന്റെ 8.33% ബോണസ് നല്‍കണമെന്നു സഹകരണസംഘം രജിസ്‌ട്രാര്‍ നിര്‍ദേശിച്ചു. ബോണസ് നിയമപ്രകാരം മതിയായ സംഖ്യ വിഭജിക്കാവുന്ന മിച്ചമുള്ള സംഘങ്ങള്‍ 7000 രൂപവരെ വേതനമുള്ളവര്‍ക്കു വാര്‍ഷികവേതനത്തിന്റെ 20ശതമാനത്തില്‍ കൂടാത്ത തുക ബോണസ് നല്‍കാം. ഏഴായിരത്തിനുമേല്വേതനമുള്ളവര്
അപ്പെക്‌സ് സഹകരണസ്ഥാപനങ്ങളും കണ്‍കറന്റ് ഓഡിറ്ററുള്ള മറ്റുസഹകരണസ്ഥാപനങ്ങളും വിഭജിക്കാവുന്ന മിച്ചവും 2024-25ലെ അറ്റലാഭവും കണ്‍കറന്റ് ഓഡിറ്റര്‍ സാക്ഷ്യപ്പെടുത്തി അതുപ്രകാരമാണു ബോണസ് നല്‍കുന്നതെന്ന് ഉറപ്പാക്കണം. കണ്‍കറന്റ് ഓഡിറ്റര്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ താലൂക്ക് അസിസ്റ്റന്റ് രജിസ്‌ട്രാറെക്കൊണ്ടു പരിശോധിപ്പിക്കണം. നിയമപരമായി സൂക്ഷിക്കേണ്ട കരുതലുകള്‍ക്കു വകയിരുത്താതെ കൃത്രിമലാഭം കാട്ടി അധികബോണസ് നല്‍കിയാല്‍ ചീഫ് എക്‌സ്‌ക്യൂട്ടീവും ഭരണസമിതിയും ഉത്തരവാദികളായിരിക്കും. അധികത്തുക ജീവനക്കാരില്‍നിന്നു പിടിക്കും. ഈടാക്കിയില്ലെങ്കില്‍ ഭരണസമിതിക്കെതിരെ സര്‍ചാര്‍ജ് ഉള്‍പ്പെടെ നടപടി വരും. കണ്‍കറന്റ് ഓഡിറ്റര്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ തെറ്റായ കണക്കിന്റെ അടിസ്ഥാനത്തില്‍ ബോണസ് നല്‍കിയാലും മേല്‍പറഞ്ഞ നടപടിയുണ്ടാകും.
സ്ഥാപനനിയമാവലിയിലെ ബോണസ് നിബന്ധന എന്തായാലും മാസവരുമാനം പരമാവധി ഏഴായിരമെന്നു കണക്കാക്കി വാര്‍ഷികവേതനത്തിന്റെ 20ശതമാനംവരെമാത്രമേ ബോണസ് നല്‍കാവൂ. നിക്ഷേപ-വായ്‌പാകളക്ഷന്‍ ജീവനക്കാര്‍ക്കു പ്രതിമാസശമ്പളംഅയ്യായിരമെന്നു കണക്കാക്കി മേല്‍നിബന്ധനകളനുസരിച്ച് ആനുപാതികബോണസ് നല്‍കാം. കമ്മീഷന്‍ വ്യവസ്ഥയിലുള്ള അപ്രൈസര്‍മാര്‍ക്കും ഇതുപോലെ ശമ്പളം അയ്യായിരമെന്നു കണക്കാക്കി ബോണസ് നല്‍കാം. ബോണസായോ മറ്റെന്തെങ്കിലുമായോ ഒരു സംഖ്യയും അധികം കൊടുക്കരുതെന്നും സര്‍ക്കുലറിലുണ്ട്.സഹകരണവകുപ്പു നിയന്ത്രണത്തിലുള്ള ഉല്‍പാദനമേഖലയുമായി ബന്ധപ്പെടാത്ത സഹകരണസ്ഥാപനങ്ങളിലെ ശമ്പളനിരക്ക് ഓപ്‌റ്റ് ചെയ്‌ത പാര്‍ട്‌ടൈം-കണ്ടിജന്റ് ജീവനക്കാര്‍, നീതിസ്റ്റോര്‍, നീതിമെഡിക്കല്‍ സ്‌റ്റോര്‍ എന്നിവടിങ്ങളില്‍ റെഗുലര്‍ തസ്‌തികയില്‍ സേനവമനുഷ്‌ഠിക്കുന്ന ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു സര്‍ക്കുലര്‍ ബാധകമാണ്.