‘Be the Number One’ ഇടപാടുകാരുടെ സംഗമം നടന്നു
‘Be the Number One’ കാമ്പയിന്റെ ഭാഗമായി കേരള ബാങ്ക് പന്തീരാങ്കാവ്, എലത്തൂര്‍, മെഡിക്കല്‍ കോളേജ്, കുറ്റിക്കാട്ടൂര്‍ ശാഖകളുടെ ആഭിമുഖ്യത്തില്‍ ഇടപാടുകാരുടെ സംഗമം നടത്തി. പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തില്‍ നടന്ന പന്തീരാങ്കാവ് ശാഖയിലെ ഇടപാടുകാരുടെ സംഗമം ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരുതി ഉദ്ഘാടനം ചെയ്തു. കോവിഡ് കാരണം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കേരള ബാങ്ക് ആവിഷ്‌കരിച്ച സുവിധ പ്ലസ് വായ്പയുടെ ശാഖാതലവിതരണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ വിനോദ്കുമാര്‍ നിര്‍വഹിച്ചു. ഏരിയാമാനേജര്‍ എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വായ്പാ നിക്ഷേപ പദ്ധതികളെകുറിച്ചും സര്‍ക്കാര്‍ പദ്ധതികള്‍ സംബന്ധിച്ചും സീനിയര്‍ മാനേജര്‍ കെ. ടി. അനില്‍കുമാര്‍ വിശദീകരിച്ചു. ശാഖാ മാനേജര്‍ പ്രീതി ശ്രീനിലയം സ്വാഗതവും സുമിത്രന്‍ നന്ദിയും പറഞ്ഞു.
ബീലൈന്‍ പബ്ലിക് സ്‌കൂളില്‍ നടന്ന മെഡിക്കല്‍ കോളേജ്, കുറ്റിക്കാട്ടൂര്‍ ശാഖകളിലെ ഇടപാടുകാരുടെ സംഗമം പെരുവയല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട് ഉദ്ഘാടനം ചെയ്തു. ഏരിയാമാനേജര്‍ കെ. ഗീതാലക്ഷ്മി അധ്യക്ഷത വഹിച്ചു. മാനേജര്‍ എം. വി. ധര്‍മ്മജന്‍ വായ്പാ നിക്ഷേപ പദ്ധതികള്‍ വിശദീകരിച്ചു. ശാഖാ സീനിയര്‍ മാനേജര്‍ പി. പ്രബിത സ്വാഗതവും മാനേജര്‍ കെ. സി. ഭാര്‍ഗവി നന്ദിയും പറഞ്ഞു.
എലത്തൂര്‍ ശാഖയില്‍ നടന്ന ഇടപാടുകാരുടെ സംഗമം കോഴിക്കോട് സര്‍വ്വകലാശാലാ സെനറ്റ് അംഗം രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാമാനേജര്‍ പി കെ സുരേഷ് അധ്യക്ഷതവഹിച്ചു. മാനേജര്‍ ടി. കെ. ജീഷ്മ വായ്പാ നിക്ഷേപ പദ്ധതികള്‍ വിശദീകരിച്ചു. കാരനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. ടി. ഉമാനാഥ് പ്രസംഗിച്ചു. ശാഖാ സീനിയര്‍ മാനേജര്‍ റീനാകുമാരി സ്വാഗതവും രാഗി നന്ദിയും പറഞ്ഞു.