വാര്‍ഷികം:ഭക്ഷണനിരക്കു കൂട്ടി
സഹകരണസ്ഥാപനങ്ങളുടെ വാര്‍ഷികപൊതുയോഗത്തില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്കു ഭക്ഷണം നല്‍കാന്‍ ലാഭത്തിലുള്ള സംഘങ്ങള്‍ക്ക്‌് അംഗമൊന്നിനു 150രൂപവരെയും നഷ്ടത്തിലുള്ളവയ്‌ക്കു 100രൂപവരെയും ചെലവാക്കാമെന്നു സഹകരണസംഘം രജിസ്‌ട്രാര്‍ സര്‍ക്കുലറില്‍ അറിയിച്ചു. യഥാക്രമം 100രൂപയും 60രൂപയും ആയിരുന്നു. വിലകള്‍ വര്‍ധിച്ചതിനാലും സഹകാരികള്‍ ആവശ്യപ്പെട്ടതിനാലുമാണു മാറ്റം.



 
							