കാസർകോട് ജില്ലയിലെ മികച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു: പനത്തടി സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം.

[mbzauthor]

 

കാസർകോട് ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ആദ്യമായാണ് ജില്ലയിൽ സഹകരണ വകുപ്പ് സഹകരണ സ്ഥാപനങ്ങൾക്ക് അവാർഡ് നൽകുന്നതെന്ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ വി. മുഹമ്മദ് നൗഷാദ് കാസർകോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മികച്ച പ്രാഥമിക സഹകരണ സംഘം ആയി പനത്തടി സർവീസ് സഹകരണ ബാങ്കിനെ തിരഞ്ഞെടുത്തു തിമിരി സർവീസ് സഹകരണ ബാങ്ക് രണ്ടാംസ്ഥാനവും ഈസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് മൂന്നാംസ്ഥാനവും നേടി. കാസർകോട് ടൗൺ ബാങ്ക് ആണ് മികച്ച അർബൻ ബാങ്ക്. നിലേശ്വരം കോ-ഓപ്പറേറ്റീവ് അർബൻബാങ്കിനാണ് രണ്ടാം സ്ഥാനം. ഉദുമ കോ-ഓപ്പറേറ്റീവ് വനിതാ സഹകരണ സംഘമാണ് വനിതാ സഹകരണ സംഘങ്ങളിൽ മികച്ചത്. രണ്ടാം സ്ഥാനം വെസ്റ്റ് എളേരി വനിത സഹകരണ സംഘവും മൂന്നാംസ്ഥാനം മടിക്കേരി വനിതാ സഹകരണ സംഘവും നേടി.

കാസർകോട് കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിക്കാണ് അർബൻ സൊസൈറ്റി വിഭാഗത്തിൽ ഒന്നാം സ്ഥാനം. അജാനൂർ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രണ്ടാംസ്ഥാനവും ചട്ടഞ്ചാൽ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി മൂന്നാംസ്ഥാനവും നേടി. കാസർകോട് ജില്ലാ ഹോസ്പിറ്റൽ സഹകരണ സംഘം ഹോസ്പിറ്റൽ സഹകരണസംഘം വിഭാഗത്തിൽ ഒന്നാം സ്ഥാനവും തേജസ്വിനി കോപ്പറേറ്റീവ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് സെന്റർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വിഭാഗത്തിൽ കാസർകോട് പബ്ലിക് സർവന്റസ് കോപ്പറേറ്റീവ് സൊസൈറ്റി ഒന്നാം സ്ഥാനവും ഹോസ്ദുർഗ് പബ്ലിക് സർവന്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രണ്ടാംസ്ഥാനവും കാസർകോട് ഡിസ്ട്രിക്ട് പോലീസ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി മൂന്നാം സ്ഥാനവും സ്വന്തമാക്കി.

മാർക്കറ്റിംഗ് സൊസൈറ്റി വിഭാഗത്തിൽ കാസർകോട് താലൂക്ക് അഗ്രികൾച്ചറിസ്റ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റികാണ് ഫസ്റ്റ് പ്രൈസ്. കോട്ടഞ്ചേരി കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റി രണ്ടാം സ്ഥാനം നേടി. കാസർകോട് ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിക്കാണ് ഹൗസിങ് സൊസൈറ്റി വിഭാഗത്തിൽ സമ്മാനം. ഉദുമ കർഷകക്ഷേമ സഹകരണ സംഘം വെൽഫെയർ സൊസൈറ്റി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ മൂളിയാർ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രണ്ടാംസ്ഥാനവും മധൂർ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മൂന്നാംസ്ഥാനവും നേടി. എസ്.സി / എസ് .ടി കോ.ഓപ്പറേറ്റീവ് സൊസൈറ്റി വിഭാഗത്തിൽ കാസർകോട് ഡിസ്റ്റിക് എസ്.സി പെർഫോമിംഗ് ആർട്ടിസ്റ്റ് ആൻഡ് ഹെർബൽ കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് ഒന്നാം സ്ഥാനം. കാസർകോട് ഡിസ്റ്റിക് ഷെഡ്യൂൾഡ് കാസ്റ്റ് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രണ്ടാം സ്ഥാനം നേടി. രാജപുരം അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് സൊസൈറ്റി വിഭാഗത്തിൽ ഒന്നാം സമ്മാനം.

നവംബർ 18 ന് കാഞ്ഞങ്ങാട് വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സഹകാരി സംഗമത്തിൽ സഹകരണ സംഘം രജിസ്ട്രാർ പി.കെ.ജയശ്രീ ഐ.എ.എസ് അവാർഡുകൾ വിതരണം ചെയ്യും.

 

[mbzshare]

Leave a Reply

Your email address will not be published.